എ​സ്ബി​ഐ​യി​ൽ 1194 ഓ​ഡി​റ്റ​ർ
സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ക​ൺ​ക​റ​ന്‍റ് ഓ​ഡി​റ്റ​ർ ആ​കാ​ൻ അ​വ​സ​രം. 1,194 ഒ​ഴി​വു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ളി​നു കീ​ഴി​ൽ 52 ഒ​ഴി​വു​ണ്ട്. ക​രാ​ർ നി​യ​മ​നം. ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്ക​ണം.

അ​വ​സാ​ന തീ​യ​തി: മാ​ർ​ച്ച് 15. എ​സ്ബി​ഐ​യി​ൽ​നി​ന്നോ എ​സ്ബി​ഐ​യു​ടെ അ​സോ​സി​യേ​റ്റ് ബാ​ങ്കു​ക​ളി​ൽ​നി​ന്നോ വി​ര​മി​ച്ച​വ​ർ​ക്കാ​ണ് അ​വ​സ​രം. ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ക.

ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. മൂ​ന്നു വ​ർ​ഷം വ​രെ നീ​ട്ടി​യേ​ക്കാം. www. bank.sbi, www.sbi.co.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലൂ​ടെ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.