ആണവോർജ വകുപ്പിനു കീഴിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ മാനേജർമാരുടെ 30 ഒഴിവ്. കേരള, തമിഴ്നാട്, മുംബൈ, ഒഡീഷ എന്നിവിടങ്ങളിലാണ് അവസരം. റെഗുലർ നിയമനം. ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: ജനറൽ മാനേജർ (ഫിനാൻസ്), ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്, എച്ച്ആർഎം, ബിസിനസ് ഡെവലപ്മെന്റ്, എൻവയോൺമെന്റ്-സോഷ്യൽ ആൻഡ് ഗവേണൻസ്, കൊമേഴ്സ്യൽ/പർച്ചേസ്, പ്രോജക്ട്സ്), ചീഫ് മാനേജർ (ഫിനാൻസ്, എച്ച്ആർഎം, സിവിൽ, പ്രോജക്ട്സ്, കൊമേഴ്സ്യൽ/പർച്ചേസ്), സീനിയർ മാനേജർ (ഫിനാൻസ്), മാനേജർ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ), ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിംഗ്, സിവിൽ, മിനറൽ), അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്, എച്ച്ആർഎം, രാജ്ഭാഷ).
കേരളത്തിൽ അസിസ്റ്റന്റ് മാനേജർ (എച്ച്ആർഎം, രാജ്ഭാഷ), മാനേജർ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ) തസ്തികകളിൽ 5 ഒഴിവുണ്ട്. യോഗ്യത ഉൾപ്പെടെ കൂടുതൽവിവരങ്ങൾ വെബ്സൈറ്റിൽ.
www.irel co.in