ബെ​ൽ​ജി​യ​ത്തി​ൽ 85 ന​ഴ്‌​സ്
കേ​ര​ള സ​ർ​ക്കാ​ർ സ്‌​ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന ബെ​ൽ​ജി​യ​ത്തി​ൽ ന​ഴ്‌​സു​മാ​രു​ടെ സൗ​ജ​ന്യ നി​യ​മ​നം. 85 ഒ​ഴി​വ്. യോ​ഗ്യ​ത: ജി​എ​ൻ​എം/​ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ്/​പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ്/​എം​എ​സ്‌​സി ന​ഴ്‌​സിം​ഗ്, ഒ​രു വ​ർ​ഷ പ​രി​ച​യം.

ഐ​ഇ​എ​ൽ​ടി​എ​സ് പ​രീ​ക്ഷ​യി​ൽ 6.0 സ്കോ​ർ അ​ല്ലെ​ങ്കി​ൽ ഒ​ഇ​ടി പ​രീ​ക്ഷ​യി​ൽ സി ​ഗ്രേ​ഡ് നേ​ടി​യി​രി​ക്ക​ണം. എം​എ​സ്‌​സി ന​ഴ്സിം​ഗു​കാ​ർ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​ള്ള​വ​ർ​ക്ക് എ​ൽ​ഡേ​ർ​ലി കെ​യ​ർ ഹോ​മു​ക​ളി​ലു​മാ​യി​രി​ക്കും നി​യ​മ​നം.

പ്രാ​യ​പ​രി​ധി: 35. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​റു മാ​സ​ത്തെ സൗ​ജ​ന്യ ഡ​ച്ച് ഭാ​ഷാ പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​ന​കാ​ല​ത്തു 15,000 രൂ​പ സ്റ്റൈ​പെ​ൻ​ഡും ല​ഭി​ക്കും. താ​മ​സം, വീ​സ, ടി​ക്ക​റ്റ് എ​ന്നി​വ സൗ​ജ​ന്യം.

ബ​യോ​ഡേ​റ്റ, പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ്, വി​ദ്യാ​ഭ്യാ​സ-​പ്ര​വൃ​ത്തി പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ, ഐ​ഇ​എ​ൽ​ടി​എ​സ്/​ഒ​ഇ​ടി ‌സ്കോ​ർ ഷീ​റ്റ് എ​ന്നി​വ മാ​ർ​ച്ച് 31 നു ​മു​ൻ​പ് [email protected] എ​ന്ന ഇ-​മെ​യി​ലി​ൽ അ​യ​യ്ക്ക​ണം. www.odepc.kerala.gov.in