ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രബേഷനറി എൻജിനിയറുടെ 350 ഒഴിവ്. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് അവസരം. 6 മാസ പരിശീലനം, തുടർന്ന് 2 വർഷത്തേക്കു നിയമനം. കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഹരിയാന, ഉത്താരാഖണ്ഡ് യൂണിറ്റുകളിലാണ് ഒഴിവ്. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ മെക്കാനിക്കൽ വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനിയറിംഗ്.
പ്രായപരിധി: 25. ശമ്പളം: 40,000-1,40,000. ഫീസ്: 1,180. പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് മുഖേനയാണു തിരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
48 എൻജിനിയർ/ ഓഫീസർ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ചെന്നൈ യൂണിറ്റിൽ പ്രോജക്ട് എൻജിനിയർ, ട്രെയിനി എൻജിനിയർ, ട്രെയിനി ഓഫീസർ തസ്തികകളിൽ അവസരം. ഇലക്ട്രോണി ക്സ്, മെക്കാനിക്കൽ, സിവിൽ, ഫിനാൻസ് വിഭാഗങ്ങളിലായി 25 ഒഴിവ്. താത്കാലിക നിയമനം. ജനുവരി 31 വരെ അപേക്ഷിക്കാം.
ചെന്നൈ യൂണിറ്റിൽ ഡെപ്യൂട്ടി എൻജിനിയറുടെ 23 ഒഴിവിലും അവസരം. 5 വർഷ നിയമനമാണ്. 2 വർഷം കൂടി നീട്ടിയേക്കാം. ഇസിഇ, മെക്കാനിക്കൽ, സിഎസ്ഇ, സിവിൽ, ഇഇഇ വിഭാഗങ്ങളിലാണ് അവസരം. ഫെബ്രുവരി 6 വരെ അപേക്ഷിക്കാം.
www.bel-india.in