റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂഡൽഹിയിലെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ യൂണിറ്റ്/ സ്റ്റേഷനുകളിൽ 642 ഒഴിവുകളിൽ അവസരം. നേരിട്ടുള്ള നിയമനം. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:
=മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (464): പത്താം ക്ലാസും 60% മാർക്കോടെ ഐടിഐയും; 18-33; 16,000-45,000.
=എക്സിക്യൂട്ടീവ്-സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ (75), ഇലക്ട്രിക്കൽ (64), സിവിൽ (36): ബന്ധപ്പെട്ട എൻജിനിയറിംഗ് വിഭാഗത്തിൽ 60% മാർക്കോടെ 3 വർഷ ഡിപ്ലോമ, 18-30; 30,000-1,20,000.
=ജൂണിയർ മാനേജർ -ഫിനാൻസ് (3): സിഎ/സിഎംഎ ഫൈനൽ പരീക്ഷാ ജയം; 18-30; 50,000-1,60,000.
ഫീസ്: ജൂണിയർ മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ 1000, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്- 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, ട്രാൻസ്ജെൻഡർ എന്നിവർക്കു ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം.
=തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവ മുഖേന.
കൂടുതൽ വിവരങ്ങൾക്ക് https://dfccil.com