ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീഴിലെ വിവിധ സ്ഥാപനങ്ങളിൽ അപ്രന്റിസ്, ജെആർഎഫ് തസ്തികകളിൽ അവസരം.
DIBER: 33 അപ്രന്റിസ്
ഉത്തരാഖണ്ഡ് ഹൽദ്വാനിയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എനർജി റിസർച്ചിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനത്തിന് അവസരം. വിവിധ ട്രേഡുകളിലായി 33 ഒഴിവ്.
ട്രേഡുകൾ: മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), മെഷിനിസ്റ്റ്, ടർണർ, സിഒപിഎ, ഐസിടിഎസ്എം, കംപ്യൂട്ടർ ആൻഡ് പെരിഫെറൽ ഹാർഡ്വേർ റിപ്പയർ ആൻഡ് മെയ്ന്റനൻസ്, ഫിറ്റർ, അഡ്വാൻസ് വെൽഡർ, പെയിന്റർ (ജനറൽ), കാർപെന്റർ, പ്ലംബർ, മേസൺ.
ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ ഡിപ്ലോമ/ ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതിയുൾപ്പെടെ വിശദ വിവരങ്ങൾ www. drdo.gov.in ൽ പ്രസിദ്ധീകരിക്കും.
DRDL: അപ്രന്റിസ്
ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറിയിൽ ഐടിഐക്കാർക്ക് ഒരു വർഷ അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അവസരം.
ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, വെൽഡർ, ഇലക്ട്രിഷൻ, ഡീസൽ മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, എഒസിപി, പെയിന്റർ, സിഒപിഎ, ഫൗൺട്രിമാൻ, ബുക് ബൈൻഡർ തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 31 വരെ.
NSIL, 7 ഫെലോ
വിശാഖപട്ടണത്തെ നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലാബിൽ ജൂണിയർ റിസർച്ച് ഫെലോ അവസരം. മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, നേവൽ ആർക്കി ടെക്ചർ, എയ്റോസ്പേസ്/ സിഎഫ്ഡി, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലായി 7 ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 19, 20 തീയതികളിൽ.
www.drdo.gov.in