ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ് ഫൈ​​ന​​ൽ
ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ് ഫൈ​​ന​​ൽ
Saturday, December 21, 2024 1:24 AM IST
ക്വാ​​ലാ​​ലം​​പു​​ർ: പ്ര​​ഥ​​മ അ​​ണ്ട​​ർ 19 വ​​നി​​താ ട്വ​​ന്‍റി-20 ഏ​​ഷ്യ ക​​പ്പി​​ൽ ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ് ഫൈ​​ന​​ൽ. പു​​രു​​ഷ അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പ് ഫൈ​​ന​​ലി​​ലും ഇ​​ന്ത്യ​​യും ബം​​ഗ്ലാ​​ദേ​​ശു​​മാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ടി​​യ​​ത്.

ഡി​​സം​​ബ​​ർ എ​​ട്ടി​​നു ന​​ട​​ന്ന ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യെ 59 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി ബം​​ഗ്ലാ​​ദേ​​ശ് ചാ​​ന്പ്യ​ന്മാ​​രാ​​യി. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ലെ ഫൈ​​ന​​ൽ തോ​​ൽ​​വി​​ക്ക് വ​​നി​​ത​​ക​​ളി​​ലൂ​​ടെ തി​​രി​​ച്ച​​ടി​​ക്കാ​​നാ​​ണ് ഇ​​ന്ത്യ​​യു​​ടെ ശ്ര​​മം.

സൂ​​പ്പ​​ർ ഫോ​​റി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്താ​​ണ് ഇ​​ന്ത്യ​​ൻ യു​​വ​​തി​​ക​​ൾ ഫൈ​​ന​​ലി​​ലേ​​ക്കു മു​​ന്നേ​​റി​​യ​​ത്. ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ ബം​​ഗ്ലാ​​ദേ​​ശും ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​നെ​​ത്തി. നാ​​ളെ രാ​​വി​​ലെ ഏ​​ഴി​​നാ​​ണ് ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ് ഫൈ​​ന​​ൽ.

തോ​​ൽ​​ക്കാ​​തെ ഇ​​ന്ത്യ

സൂ​​പ്പ​​ർ ഫോ​​റി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ശ്രീ​​ല​​ങ്ക​​യെ നാ​​ലു വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി. 31 പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ജ​​യം. ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു.


ആ​​യു​​ഷി ശു​​ക്ല​​യു​​ടെ (4/10) ബൗ​​ളിം​​ഗ് മി​​ക​​വി​​ൽ ഇ​​ന്ത്യ ശ്രീ​​ല​​ങ്ക​​യെ 20 ഓ​​വ​​റി​​ൽ 98/9 എ​​ന്ന നി​​ല​​യി​​ൽ ഒ​​തു​​ക്കി. തു​​ട​​ർ​​ന്നു ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ ആ​​റു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ജ​​യ​​ത്തി​​ലെ​​ത്തി. ഗോ​​ങ്ക​​ടി തൃ​​ഷ (32), ജി. ​​ക​​മാ​​ലി​​നി (28) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​യു​​ടെ ടോ​​പ് സ്കോ​​റ​​ർ​​മാ​​ർ. മി​​ഥി​​ല വി​​നോ​​ദ് 12 പ​​ന്തി​​ൽ 17 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു.

ഇ​​ന്ന​​ലെ ന​​ട​​ന്ന സൂ​​പ്പ​​ർ ഫോ​​റി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ നേ​​പ്പാ​​ളി​​നെ ഒ​​ന്പ​​തു വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ബം​​ഗ്ലാ​​ദേ​​ശ് ഫൈ​​ന​​ൽ ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.

സ്കോ​​ർ: നേ​​പ്പാ​​ൾ 11 ഓ​​വ​​റി​​ൽ 54/8. ബം​​ഗ്ലാ​​ദേ​​ശ് 9.5 ഓ​​വ​​റി​​ൽ 58/1. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു മ​​ത്സ​​രം 11 ഓ​​വ​​റാ​​ക്കി നി​​ജ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.