സ​​ന്തോ​​ഷാ​​രം​​ഭം; സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ൽ കേ​​ര​​ള​​ത്തി​​നു ജ​​യ​​ത്തു​​ട​​ക്കം
സ​​ന്തോ​​ഷാ​​രം​​ഭം; സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ൽ കേ​​ര​​ള​​ത്തി​​നു ജ​​യ​​ത്തു​​ട​​ക്കം
Monday, December 16, 2024 1:59 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: 78-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ഫൈ​​ന​​ൽ റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ കേ​​ര​​ള​​ത്തി​​നു ജ​​യ​​ത്തു​​ട​​ക്കം. ഗ്രൂ​​പ്പ് ബി​​യി​​ൽ നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഗോ​​വ​​യെ 3-4നു ​​കേ​​ര​​ളം കീ​​ഴ​​ട​​ക്കി സ​​ന്തോ​​ഷാ​​രം​​ഭം കു​​റി​​ച്ചു. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ത​​മി​​ഴ്നാ​​ടും മേ​​ഘാ​​ല​​യ​​യും 2-2 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ആ​​ദ്യ​​പ​​കു​​തി​​യി​​ലാ​​യി​​രു​​ന്നു ത​​മി​​ഴ്നാ​​ടി​​ന്‍റെ ര​​ണ്ടു ഗോ​​ളും. മേ​​ഘാ​​ല​​യ​​യു​​ടെ ഗോ​​ളു​​ക​​ൾ ര​​ണ്ടാം പ​​കു​​തി​​യി​​ലും.

ര​​ണ്ടാം മി​​നി​​റ്റി​​ൽ ഞെ​​ട്ടി

ഗോ​​വ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ കി​​ക്കോ​​ഫി​​നു ശേ​​ഷം ര​​ണ്ടാം മി​​നി​​റ്റി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ വ​​ല കു​​ലു​​ങ്ങി. നി​​ഗ്വേ​​ൽ ഫെ​​ർ​​ണാ​​ണ്ട​​സ് ഗോ​​വ​​യ്ക്കു വേ​​ണ്ടി ല​​ക്ഷ്യം ക​​ണ്ടു. അ​​തോ​​ടെ 1-0നു ​​കേ​​ര​​ളം പി​​ന്നി​​ൽ. ഗോ​​ൾ മ​​ട​​ക്കാ​​നു​​ള്ള കേ​​ര​​ള സം​​ഘ​​ത്തി​​ന്‍റെ ശ്ര​​മ​​ങ്ങ​​ൾ 16-ാം മി​​നി​​റ്റി​​ൽ ഫ​​ലം ക​​ണ്ടു. പി.​​ടി. മു​​ഹ​​മ്മ​​ദ് റി​​യാ​​സി​​ന്‍റെ ഗോ​​ളി​​ൽ കേ​​ര​​ളം ക​​ടം വീ​​ട്ടി.


27-ാം മി​​നി​​റ്റി​​ൽ മു​​ഹ​​മ്മ​​ജ് അ​​ജ്സ​​ലും 33-ാം മി​​നി​​റ്റി​​ൽ ന​​സീ​​ബ് റ​​ഹ്മാ​​നും ഗോ​​വ​​യു​​ടെ വ​​ല​​യി​​ൽ പ​​ന്ത് എ​​ത്തി​​ച്ചു. അ​​തോ​​ടെ 3-1ന്‍റെ ലീ​​ഡു​​മാ​​യി കേ​​ര​​ളം ആ​​ദ്യ പ​​കു​​തി അ​​വ​​സാ​​നി​​പ്പി​​ച്ചു.

ര​​ണ്ടാം പ​​കു​​തി​​യി​​ൽ മൂ​​ന്നു ഗോ​​ൾ

ഏ​​ഴു ഗോ​​ൾ പി​​റ​​ന്ന സൂ​​പ്പ​​ർ പോ​​രാ​​ട്ട​​ത്തി​​ന്‍റെ മൂ​​ന്നു ഗോ​​ൾ ര​​ണ്ടാം പ​​കു​​തി​​യി​​ലാ​​യി​​രു​​ന്നു. 3-1ന്‍റെ ലീ​​ഡു​​മാ​​യി ര​​ണ്ടാം പ​​കു​​തി​​ക്ക് ഇ​​റ​​ങ്ങി​​യ കേ​​ര​​ളം 69-ാം മി​​നി​​റ്റി​​ൽ നാ​​ലാം ഗോ​​ൾ നേ​​ടി. ക്രി​​സ്റ്റി ഡേ​​വി​​സി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു ഗോ​​ൾ. ജ​​യം ഉ​​റ​​പ്പി​​ച്ച് മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന ഭാ​​ഗ​​ത്തേ​​ക്കു ക​​ട​​ന്ന​​പ്പോ​​ൾ ഗോ​​വ​​യി​​ൽ​​നി​​ന്ന് കേ​​ര​​ള​​ത്തി​​നു തി​​രി​​ച്ച​​ടി​​യേ​​റ്റു. ജോ​​ന​​സ് പെ​​രേ​​രി​​യ​​യു​​ടെ (78’, 86’) ഇ​​ര​​ട്ട ഗോ​​ൾ ഗോ​​വ​​യു​​ടെ തോ​​ൽ​​വിഭാ​​രം കു​​റ​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.