ഫോ​​ളോ ഓ​​ണ്‍ ഒ​​ഴി​​വാ​​ക്കി ബ്രി​​സ്ബെ​​യ്നി​​ൽ ഇ​​ന്ത്യ​​ൻ പോ​​രാ​​ട്ടം
ഫോ​​ളോ ഓ​​ണ്‍ ഒ​​ഴി​​വാ​​ക്കി ബ്രി​​സ്ബെ​​യ്നി​​ൽ ഇ​​ന്ത്യ​​ൻ പോ​​രാ​​ട്ടം
Wednesday, December 18, 2024 12:22 AM IST
ബ്രി​​സ്ബെ​​യ്ൻ: “എ​​ന്‍റെ ബാ​​റ്റിം​​ഗ് ക​​ഴി​​വി​​നെ​​ക്കു​​റി​​ച്ച് സം​​ശ​​യ​​മു​​ള്ള​​വ​​ർ​​ക്കു ഗൂ​​ഗി​​ൾ ചെ​​യ്തു നോ​​ക്കാ​​വു​​ന്ന​​താ​​ണ്; ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ഓ​​വ​​റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടി​​യ റി​​ക്കാ​​ർ​​ഡ് ആ​​രു​​ടെ പേ​​രി​​ലാ​​ണെ​​ന്ന്’’: ഇ​​തു പ​​റ​​ഞ്ഞ​​ത് മ​​റ്റാ​​രു​​മ​​ല്ല, ഇ​​ന്ത്യ​​ൻ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ.

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ ത​​നി​​ക്കു​​നേ​​രേ ഉ​​യ​​ർ​​ന്ന ഒ​​രു ചോ​​ദ്യ​​ത്തി​​നു​​ള്ള ബും​​റ​​യു​​ടെ മ​​റു​​പ​​ടി​​യാ​​യി​​രു​​ന്നു ഇ​​ത്. ഓ​​സ്ട്രേ​​ലി​​യ​​​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 445ൽ ​​അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ ബും​​റ​​യു​​ടെ പേ​​രി​​ൽ ആ​​റു വി​​ക്ക​​റ്റ് ഉ​​ണ്ടാ​​യി​​രു​​ന്നു.

പ​​ന്തു​​കൊ​​ണ്ടു മാ​​ത്ര​​മ​​ല്ല, ബാ​​റ്റു​​കൊ​​ണ്ടും ആ​​ക്ര​​മി​​ക്കാ​​ൻ ത​​നി​​ക്ക​​റി​​യാ​​മെ​​ന്നു പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു ത​​ടി​​ത​​പ്പി​​യി​​ല്ല ബും​​റ. മൂ​​ന്നാം​​ദി​​നം മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ പ​​റ​​ഞ്ഞ​​ത്, നാ​​ലാം ദി​​നം ലോ​​ക​​ത്തി​​നു മു​​ന്നി​​ൽ ബും​​റ പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കി. ഓ​​സീ​​സ് ക്യാ​​പ്റ്റ​​ൻ പാ​​റ്റ് ക​​മ്മി​​ൻ​​സി​​നെ സി​​ക്സ​​ർ പ​​റ​​ത്തി​​യ ബും​​റ 27 പ​​ന്തി​​ൽ 10 റ​​ണ്‍​സു​​മാ​​യി നാ​​ലാം​​ദി​​നം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ ക്രീ​​സി​​ൽ തു​​ട​​രു​​ന്നു. ഒ​​പ്പ​​മു​​ള്ള​​ത് 11-ാം ന​​ന്പ​​ർ ബാ​​റ്റ​​റാ​​യ ആ​​കാ​​ശ് ദീ​​പ്. ആ​​കാ​​ശ് ദീ​​പും ക​​മ്മി​​ൻ​​സി​​നെ സി​​ക്സ​​ർ പ​​റ​​ത്തി. 31 പ​​ന്തി​​ൽ ര​​ണ്ടു ഫോ​​റും ഒ​​രു സി​​ക്സും അ​​ട​​ക്കം ആ​​കാ​​ശ് 27 റ​​ണ്‍​സു​​മാ​​യും പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

ക​​മ്മി​​ൻ​​സി​​ന്‍റെ പ​​ന്തി​​ൽ ഗ​​ള്ളി​​ക്കു മു​​ക​​ളി​​ലൂ​​ടെ ആ​​കാ​​ശ് ഫോ​​ർ അ​​ടി​​ച്ച​​പ്പോ​​ൾ പ​​വ​​ലി​​യ​​നി​​ൽ വി​​രാ​​ട് കോ​​ഹ്‌​ലി​​യും ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യും മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഗൗ​​തം ഗം​​ഭീ​​റും അ​​ർ​​മാ​​ദി​​ച്ചാ​​ഘോ​​ഷി​​ച്ചു. ഇ​​ന്ത്യ​​യു​​ടെ ഇ​​തി​​ഹാ​​സ ആ​​രാ​​ധ​​ക​​ൻ സു​​ധീ​​ർ കു​​മാ​​ർ ശം​​ഖൊ​​ലി മു​​ഴ​​ക്കി, ദേ​​ശീ​​യ പ​​താ​​ക വീ​​ശി. ജ​​യം കു​​റി​​ച്ച ഫോ​​ർ അ​​ല്ലാ​​യി​​രു​​ന്നു അ​​ത്, പ​​ക്ഷേ, ഫോ​​ളോ ഓ​​ണ്‍ എ​​ന്ന നാ​​ണ​​ക്കേ​​ടി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യെ ക​​ര​​ക​​യ​​റ്റി​​യ ബൗ​​ണ്ട​​റി​​യാ​​യി​​രു​​ന്നു.

തു​​ട​​ർ​​ന്ന് ഒ​​രു പ​​ന്തി​​ന്‍റെ ഇ​​ട​​വേ​​ള​​യി​​ൽ ആ​​കാ​​ശ് മി​​ഡ് വി​​ക്ക​​റ്റി​​നു മു​​ക​​ളി​​ലൂ​​ടെ ക​​മ്മി​​ൻ​​സി​​നെ സി​​ക്സ​​റും പ​​റ​​ത്തി. നാ​​ലാം​​ദി​​നം ഇ​​ന്ത്യ​​യു​​ടെ സ്കോ​​ർ​​ബോ​​ർ​​ഡി​​ലെ​​ത്തി​​യ അ​​വ​​സാ​​ന റ​​ണ്‍​സാ​​യി​​രു​​ന്നു ആ ​​സി​​ക്സ്. 252/9 എ​​ന്ന നി​​ല​​യി​​ലാ​​ണ് ഇ​​ന്ത്യ നാ​​ലാം​​ദി​​നം ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

ആ​​കാ​​ശും ബും​​റ​​യും ക്രീ​​സി​​ലെ​​ത്തു​​ന്പോ​​ൾ ഇ​​ന്ത്യ​​ൻ സ്കോ​​ർ 213/9. ഫോ​​ളോ ഓ​​ണ്‍ ഒ​​ഴി​​വാ​​ക്കാ​​ൻ ഇ​​ന്ത്യ​​ക്ക് അ​​പ്പോ​​ൾ 33 റ​​ണ്‍​സ് കൂ​​ടി വേ​​ണ​​മാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​യെ ഫോ​​ളോ ഓ​​ണി​​ലേ​​ക്കു ത​​ള്ളി​​വി​​ടാ​​മെ​​ന്ന ഓ​​സീ​​സ് മോ​​ഹം ത​​ല്ലി​​ക്കെ​​ടു​​ത്തി ബും​​റ​​യും ആ​​കാ​​ശും 10-ാം വി​​ക്ക​​റ്റി​​ൽ അ​​ഭേ​​ദ്യ​​മാ​​യ 39 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​മാ​​യി നാ​​ലാം​​ദി​​ന​​ത്തി​​ലെ മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

ജ​​യി​​ച്ച​​ശേ​​ഷം പാ​​വ​​ലി​​യ​​നി​​ലേ​​ക്കു മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന​​തി​​നേ​​ക്കാ​​ൾ ഉ​​ജ്വ​​ല സ്വീ​​ക​​ര​​ണ​​മാ​​യി​​രു​​ന്നു സ​​ഹ​​താ​​ര​​ങ്ങ​​ളും ഗാ​​ല​​റി​​യി​​ലെ ഇ​​ന്ത്യ​​ൻ ആ​​രാ​​ധ​​ക​​രും ഇ​​രു​​വ​​ർ​​ക്കും ന​​ൽ​​കി​​യ​​ത്. ബ്രി​​സ്ബെ​​യി​​നി​​ലെ ഗാ​​ബ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഗ്രേ​​റ്റ് ഇ​​ന്ത്യ​​ൻ എ​​സ്കേ​​പ്പി​​നു ചു​​ക്കാ​​ൻ​​പി​​ടി​​ച്ച ബും​​റ​​യും ആ​​കാ​​ശും ആ​​രാ​​ധ​​ക​​രു​​ടെ മ​​ന​​സി​​ൽ സൂ​​പ്പ​​ർ ഹീ​​റോ​​ക​​ൾ​​ക്കും മു​​ക​​ളി​​ലേ​​ക്കു​​യ​​ർ​​ന്നു.


രാ​​ഹു​​ൽ, ജ​​ഡേ​​ജ പോ​​രാ​​ട്ടം

ബും​​റ​​യും ആ​​കാ​​ശു​​മാ​​യി​​രു​​ന്നു ഫോ​​ളോ ഓ​​ണ്‍ ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള വാ​​ല​​റ്റ​​പ്പോ​​രാ​​ട്ടം ന​​ട​​ത്തി​​യ​​തെ​​ങ്കി​​ലും അ​​തി​​നാ​​യു​​ള്ള അ​​ടി​​ത്ത​​റ​​യി​​ട്ട​​ത് ഓ​​പ്പ​​ണ​​ർ കെ.​​എ​​ൽ. രാ​​ഹു​​ലും (139 പ​​ന്തി​​ൽ 84) ഏ​​ഴാ​​മ​​നാ​​യെ​​ത്തി​​യ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും (123 പ​​ന്തി​​ൽ 77) ആ​​യി​​രു​​ന്നു.

മൂ​​ന്നാം​​ദി​​നം 33 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ൽ തു​​ട​​രു​​ക​​യാ​​യി​​രു​​ന്ന രാ​​ഹു​​ൽ, നാ​​ലാം​​ദി​​നം 51 റ​​ണ്‍​സ്കൂ​​ടി കൂ​​ട്ടി​​ച്ചേ​​ർ​​ത്ത് 84 റ​​ണ്‍​സ് നേ​​ടി​​യാ​​ണ് പു​​റ​​ത്താ​​യ​​ത്. അ​​തും സ്ലി​​പ്പി​​ൽ സ്റ്റീ​​വ് സ്മി​​ത്തി​​ന്‍റെ അ​​ത്യു​​ജ്വ​​ല ഡ്രൈ​​വിം​​ഗ് ക്യാ​​ച്ചി​​ലൂ​​ടെ. മൂ​​ന്നാം​​ദി​​നം പൂ​​ജ്യം റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന രോ​​ഹി​​ത് ശ​​ർ​​മ​​യെ (10) നാ​​ലാം​​ദി​​ന​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ​​ത്ത​​ന്നെ പാ​​റ്റ് ക​​മ്മി​​ൻ​​സ് പു​​റ​​ത്താ​​ക്കി.

രാ​​ഹു​​ലി​​നു ലൈ​​ഫ് ല​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ വി​​ക്ക​​റ്റ്. തു​​ട​​ർ​​ന്നു ക്രീ​​സി​​ൽ ജ​​ഡേ​​ജ​​യ്ക്കൊ​​പ്പം ഒ​​ന്നി​​ച്ച രാ​​ഹു​​ൽ ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സ് മു​​ന്നോ​​ട്ടു ന​​യി​​ച്ചു. 74/5 എ​​ന്ന നി​​ല​​യി​​ൽ നി​​ന്ന് ഇ​​ന്ത്യ​​യെ 141വ​​രെ ഇ​​വ​​ർ എ​​ത്തി​​ച്ചു. ആ​​റാം വി​​ക്ക​​റ്റി​​ൽ 67 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് ഇ​​രു​​വ​​രും ചേ​​ർ​​ന്നു സ്ഥാ​​പി​​ച്ചു. രാ​​ഹു​​ൽ പു​​റ​​ത്താ​​യെ​​ങ്കി​​ലും നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഡി​​ക്കൊ​​പ്പം (16) 53 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടും ജ​​ഡേ​​ജ ഉ​​ണ്ടാ​​ക്കി.

അ​​വ​​സാ​​ന 7.30 മ​​ണി​​ക്കൂ​​ർ

അ​​ഞ്ചാം​​ദി​​ന​​മാ​​യ ഇ​​ന്ന് 30 ഓ​​വ​​ർ വീ​​ത​​മു​​ള്ള മൂ​​ന്നു സെ​​ഷ​​ൻ അ​​ധി​​കം പ​​രി​​ക്കി​​ല്ലാ​​തെ ക​​ര​​കയ​​റാ​​ൻ സാ​​ധി​​ച്ചാ​​ൽ മ​​ത്സ​​രം ഇ​​ന്ത്യ​​ക്കു സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​പ്പി​​ക്കാം. അ​​ഞ്ചാം​​ദി​​ന​​മാ​​യ ഇ​​ന്നും മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ പ്ര​​വ​​ച​​നം.

അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ ഇ​​ന്നും പൂ​​ർ​​ണ​​മാ​​യി മ​​ത്സ​​രം ന​​ട​​ക്കി​​ല്ല. നാ​​ലാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ 57.5 ഓ​​വ​​ർ മാ​​ത്ര​​മാ​​യി​​രു​​ന്നു മ​​ത്സ​​രം ന​​ട​​ന്ന​​ത്. അ​​ഞ്ചു മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​യും ഓ​​സ്ട്രേ​​ലി​​യ​​യും 1-1 സ​​മ​​നി​​ല​​യി​​ലാ​​ണ്. പ​​ര​​ന്പ​​ര 3-1നു ​​ജ​​യി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്കു ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്.

സ്കോ​​ർ​​ബോ​​ർ​​ഡ്

ഓ​​സ്ട്രേ​​ലി​​യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: 445 (117.1)

ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: ജ​​യ്സ്വാ​​ൾ സി ​​മാ​​ർ​​ഷ് ബി ​​സ്റ്റാ​​ർ​​ക്ക് 4, രാ​​ഹു​​ൽ സി ​​സ്മി​​ത്ത് ബി ​​ലി​​യോ​​ണ്‍ 84, ഗി​​ൽ സി ​​മാ​​ർ​​ഷ് ബി ​​സ്റ്റാ​​ർ​​ക്ക് 1, കോ​​ഹ്‌​ലി ​സി ​കാ​​രെ ബി ​​ഹെ​​യ്സ​​ൽ​​വു​​ഡ് 3, പ​​ന്ത് സി ​​കാ​​രെ ബി ​​ക​​മ്മി​​ൻ​​സ് 9, രോ​​ഹി​​ത് സി ​​കാ​​രെ ബി ​​ക​​മ്മി​​ൻ​​സ് 10, ജ​​ഡേ​​ജ സി ​​മാ​​ർ​​ഷ് ബി ​​ക​​മ്മി​​ൻ​​സ് 77, നി​​തീ​​ഷ് കു​​മാ​​ർ ബി ​​ക​​മ്മി​​ൻ​​സ് 16, സി​​റാ​​ജ് സി ​​കാ​​രെ ബി ​​സ്റ്റാ​​ർ​​ക്ക് 1, ബും​​റ നോ​​ട്ടൗ​​ട്ട് 10, ആ​​കാ​​ശ് ദീ​​പ് നോ​​ട്ടൗ​​ട്ട് 27, എ​​ക്സ്ട്രാ​​സ് 10, ആ​​കെ 74.5 ഓ​​വ​​റി​​ൽ 252/9.

വി​​ക്ക​​റ്റ് വീ​​ഴ്ച: 1-4, 2-6, 3-22, 4-44, 5-74, 6-141, 7-194, 8-201, 9-213.
ബൗ​​ളിം​​ഗ്: സ്റ്റാ​​ർ​​ക്ക് 24-3-83-3, ഹെ​​യ്സ​​ൽ​​വു​​ഡ് 6-2-22-1, ക​​മ്മി​​ൻ​​സ് 20.5-2-80-4, ലി​​യോ​​ണ്‍ 21-0-54-1, ഹെ​​ഡ് 1-0-1-0. മി​​ച്ച​​ൽ മാ​​ർ​​ഷ് 2-0-6-0.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.