കിവീസ് ജയത്തിലേക്ക്
കിവീസ് ജയത്തിലേക്ക്
Tuesday, December 17, 2024 12:00 AM IST
ഹാ​​മി​​ൽ​​ട്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇം​​ഗ്ല​​ണ്ട് തോ​​ൽ​​വി​​യി​​ലേ​​ക്ക്. മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഇം​​ഗ്ല​​ണ്ട് ര​​ണ്ടു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 18 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. എ​​ട്ടു വി​​ക്ക​​റ്റും ര​​ണ്ടു​​ദി​​ന​​വും ബാ​​ക്കി​​നി​​ൽ​​ക്കേ ഇം​​ഗ്ല​​ണ്ടി​​നു തോ​​ൽ​​വി ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ങ്കി​​ൽ 640 റ​​ണ്‍​സ് എ​​ടു​​ക്ക​​ണം.

സ്കോ​​ർ: ന്യൂ​​സി​​ല​​ൻ​​ഡ് 347, 453. ഇം​​ഗ്ല​​ണ്ട് 143, 18/2.

മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 136 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ മൂ​​ന്നാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച ന്യൂ​​സി​​ല​​ൻ​​ഡി​​നു​​വേ​​ണ്ടി കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ സെ​​ഞ്ചു​​റി നേ​​ടി. 204 പ​​ന്തി​​ൽ 156 റ​​ണ്‍​സ് വി​​ല്യം​​സ​​ണി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്നു പി​​റ​​ന്നു.


658 റ​​ണ്‍​സ് എ​​ന്ന കൂ​​റ്റ​​ൻ ല​​ക്ഷ്യ​​ത്തി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഓ​​പ്പ​​ണ​​ർ​​മാ​​ർ 18 റ​​ണ്‍​സി​​നി​​ടെ കൂ​​ടാ​​രം ക​​യ​​റി. സാ​​ക് ക്രൗ​​ളി​​യെ (5) ഈ ​​പ​​ര​​ന്പ​​രി​​യി​​ൽ ആ​​റാം ത​​വ​​ണ​​യും മാ​​റ്റ് ഹെ​​ൻ‌​റി ​പു​​റ​​ത്താ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.