ഇ​​ന്ത്യ​​യു​​ടെ ലോക ടെസ്റ്റ് ഫൈ​​ന​​ൽ സാ​​ധ്യ​​ത
ഇ​​ന്ത്യ​​യു​​ടെ ലോക ടെസ്റ്റ്  ഫൈ​​ന​​ൽ സാ​​ധ്യ​​ത
Thursday, December 19, 2024 12:51 AM IST
ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ ബ്രി​​സ്ബെ​​യ്ൻ ടെ​​സ്റ്റ് സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞെ​​ങ്കി​​ലും, ഇ​​ന്ത്യ​​യു​​ടെ ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ൽ സാ​​ധ്യ​​ത​​അവസാനിച്ചിട്ടി​​ല്ല.

അ​​ഞ്ചു മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ശേ​​ഷി​​ക്കു​​ന്ന ര​​ണ്ടു ടെ​​സ്റ്റി​​ലും ജ​​യി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്കു ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​യി​​ന്‍റ് ശ​​ത​​മാ​​നം 60.52ൽ ​​എ​​ത്തി​​ക്കാം. അ​​തോ​​ടെ ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രാ​​യ ര​​ണ്ടു മ​​ത്സ​​ര പ​​ര​​ന്പ​​ര ഓ​​സ്ട്രേ​​ലി​​യ 2-0നു ​​സ്വ​​ന്ത​​മാ​​ക്കി​​യാ​​ൽ​​പോ​​ലും ഇ​​ന്ത്യ​​ക്കു ഫൈ​​ന​​ൽ ക​​ളി​​ക്കാം.


അ​​തേ​​സ​​മ​​യം, ശേ​​ഷി​​ക്കു​​ന്ന ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​രെ​​ണ്ണം കൂ​​ടി സ​​മ​​നി​​ല​​യി​​ൽ ആ​​കു​​ക​​യും ഒ​​രെ​​ണ്ണ​​ത്തി​​ൽ ജ​​യി​​ക്കു​​ക​​യും ചെ​​യ്താ​​ൽ, ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ ഒ​​രു സ​​മ​​നി​​ല​​യെ​​ങ്കി​​ലും വ​​ഴ​​ങ്ങ​​ണം. ര​​ണ്ട് ടെ​​സ്റ്റി​​ലും ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ, ശ്രീ​​ല​​ങ്ക 2-0ന് ​​ഓ​​സ്ട്രേ​​ലി​​യ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ൽ മാ​​ത്ര​​മേ ഇ​​ന്ത്യ​​ ഫൈ​​ന​​ൽ ക​​ളി​​ക്കൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.