പിപിഇ ​കി​റ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സി​എ​ജി റി​പ്പോ​ർ​ട്ട്
പിപിഇ ​കി​റ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സി​എ​ജി റി​പ്പോ​ർ​ട്ട്
Wednesday, January 22, 2025 2:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് കാ​​​ല​​​ത്ത് സം​​​സ്ഥാ​​​ന​​​ത്ത് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പി​​​പി​​​ഇ കി​​​റ്റ് വാ​​​ങ്ങി​​​യ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ വ​​​ൻ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യ​​​താ​​​യും ഇ​​​തി​​​ലൂ​​​ടെ കോ​​​ടി​​​ക​​​ളു​​​ടെ അ​​​ധി​​​കബാ​​​ധ്യ​​​ത സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഉ​​​ണ്ടാ​​​യ​​​താ​​​യും കം​​​പ്ട്രോ​​​ള​​​ർ ആ​​​ൻഡ് ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ (സി​​​എ​​​ജി) റി​​​പ്പോ​​​ർ​​​ട്ട്.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഇ​​​ന്ന​​​ലെ വ​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നെ​​​തി​​​രേ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഉ​​​ള്ള​​​ത്. 2020 മാ​​​ർ​​​ച്ച് 28ന് 550 ​​​രൂ​​​പ​​​യ്ക്ക് പി​​​പി​​​ഇ കി​​​റ്റ് വാ​​​ങ്ങി. എ​​​ന്നാ​​​ൽ, മാ​​​ർ​​​ച്ച് 30ന് ​​​മൂ​​​ന്നി​​​ര​​​ട്ടി വി​​​ല ന​​​ൽ​​​കി മ​​​റ്റൊ​​​രു ക​​​ന്പ​​​നി​​​യി​​​ൽനി​​​ന്ന് 1550 രൂ​​​പ നി​​​ര​​​ക്കി​​​ൽ പി​​​പി​​​ഇ കി​​​റ്റ് വാ​​​ങ്ങി. കി​​​റ്റ് വാ​​​ങ്ങി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 10.23 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​കബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​യി.

കെ​​​എം​​​എ​​​സ്‌സി​​​എ​​​ൽ വ​​​ഴി മ​​​രു​​​ന്നു​​​ക​​​ൾ വാ​​​ങ്ങി​​​യ​​​തി​​​ൽ വ​​​ൻ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്ന​​​താ​​​യും ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന ജ​​​ന​​​നി സു​​​ര​​​ക്ഷാ യോ​​​ജ​​​ന​​​യി​​​ൽ നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം നി​​​ഷേ​​​ധി​​​ച്ച​​​താ​​​യും, ആ​​​യു​​​ഷ്മാ​​​ൻ ഭാ​​​ര​​​ത് പ​​​ദ്ധ​​​തി​​​യി​​​ലെ സ​​​ഹാ​​​യ​​​വും വൈ​​​കി​​​ച്ചതായും സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ട്.

മ​രു​ന്നു​ക​ളു​ടെ സം​ഭ​ര​ണ​ത്തി​ലും വി​ത​ര​ണ​ത്തി​ലും ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ളാ​ണ് 2016-2022 കാ​ല​ഘ​ട്ടം സം​ബ​ന്ധി​ച്ച സി​എ​ജി റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ൽ​കി​യ മ​രു​ന്നു​ക​ൾ വി​ത​ര​ണ​ത്തി​നു മു​ന്നേ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യി​രു​ന്നെ​ന്ന​ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ണ്ട്.


26 ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 60 ത​​​വ​​​ണ കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട മ​​​രു​​​ന്നു​​​ക​​​ൾ ന​​​ൽ​​​കി. 148 ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ 530 കേ​​​സു​​​ക​​​ളി​​​ൽ സ്റ്റോ​​​പ്പ്മെ​​​മ്മോ ന​​​ൽ​​​കി​​​യ ഇ​​​ന​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു. 11.69 ല​​​ക്ഷ​​​ത്തി​​​ന്‍റെ ഇ​​​ത്ത​​​രം മ​​​രു​​​ന്നു​​​ക​​​ൾ 148 ആ​​​ശു​​​പ​​​ത്രി​​​കളി​​​ൽ മാ​​​ത്രം ന​​​ൽ​​​കി. മ​​​രു​​​ന്നു​​​ക​​​ൾ കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ടു​​​ന്ന​​​താ​​​യാ​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ ജീ​​​വ​​​നുത​​​ന്നെ അ​​​പ​​​ക​​​ട​​​മാ​​​ണെ​​​ന്ന് സി​​​എ​​​ജി നി​​​രീ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ൾ​​​പോ​​​ലും സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ൽ വാ​​​ങ്ങി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. 4732 ഇ​​​നം മ​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ 536 ഇ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് മു​​​ഴു​​​വ​​​ൻ ഓർ​​​ഡ​​​ർ​​​ചെ​​​യ്ത​​​ത്.

512 മ​​​രു​​​ന്നു​​​ക​​​ൾ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ ഓർ​​​ഡ​​​ർ​​​ചെ​​​യ്തു. 1085 മ​​​രു​​​ന്നു​​​ക​​​ൾ ഓർ​​​ഡ​​​ർ ചെ​​​യ്തി​​​ല്ല. വാ​​​ങ്ങി​​​യ മ​​​രു​​​ന്നു​​​ക​​​ൾ പൂ​​​ർ​​​ണാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ല. 1036 ഇ​​​നം മ​​​രു​​​ന്നു​​​ക​​​ൾ​​​മാ​​​ത്ര​​​മാ​​​ണ് പൂ​​​ർ​​​ണ​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ച​​​ത്.

1313 ഇ​​​നം മ​​​രു​​​ന്നു​​​ക​​​ളു​​​ടെ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ മാ​​​ത്രം എ​​​ത്തി​​​ച്ചു. 307 ഇ​​​നം മ​​​രു​​​ന്നു​​​ക​​​ൾ പു​​​റം​​​ലോ​​​കം ക​​​ണ്ടി​​​ട്ടി​​​ല്ല െന്നും റിപ്പോർട്ടിലുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.