യു​ജി​സി ക​ര​ട് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ: അ​ഖി​ലേ​ന്ത്യാത​ല​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കും
യു​ജി​സി ക​ര​ട് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ:  അ​ഖി​ലേ​ന്ത്യാത​ല​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കും
Wednesday, January 22, 2025 2:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ജി​​​സി​​​യു​​​ടെ പു​​​തി​​​യ ക​​​ര​​​ട് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ​​​ട് എ​​​തി​​​ർ​​​പ്പു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​മാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ കേ​​​ര​​​ളം മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു.

ഇ​​​തി​​​നാ​​​യി പ്ര​​​തി​​​പ​​​ക്ഷ ഭ​​​ര​​​ണം നി​​​ല​​​വി​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ക്കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ഫെ​​​ഡ​​​റ​​​ൽ ത​​​ത്വ​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ച്ച്, സം​​​സ്ഥാ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് യു​​​ജി​​​സി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ക​​​ര​​​ട് ച​​​ട്ട​​​ങ്ങ​​​ളെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ക​​​ര​​​ട് ച​​​ട്ട​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം മു​​​ൻ സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​ഫ. പ്ര​​​ഭാ​​​ത് പ​​​ട്നാ​​​യി​​​കി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ മൂ​​​ന്നം​​​ഗ സ​​​മി​​​തി​​​ക്ക് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ൽ രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

പ​​​ണം മു​​​ട​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും വി​​​ള​​​വെ​​​ടു​​​ക്കാ​​​ൻ സം​​​ഘ​​​പ​​​രി​​​വാ​​​റും എ​​​ന്ന​​​തി​​​ലെ അ​​​ധി​​​കാ​​​രം ക​​​വ​​​ര​​​ലും മ​​​റ്റു ദു​​​രു​​​ദ്ദേ​​​ശ്യ​​​ങ്ങ​​​ളും പ​​​ര​​​മാ​​​വ​​​ധി ഫോ​​​റ​​​ങ്ങ​​​ളി​​​ൽ ജ​​​ന​​​ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന് ക​​​ത്ത​​​യ​​​ച്ചെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.