പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്
പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്
Wednesday, January 22, 2025 2:35 AM IST
കോ​​ഴി​​ക്കോ​​ട്: പോ​​ക്‌​​സോ കേ​​സി​​ല്‍ ന​​ട​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ കൂ​​ട്ടി​​ക്ക​​ല്‍ ജ​​യ​​ച​​ന്ദ്ര​​നെ​​തി​​രേ ലു​​ക്കൗ​​ട്ട് നോ​​ട്ടീ​​സ്. പ്ര​​തി വി​​ദേ​​ശ​​ത്തേ​​ക്കു ക​​ട​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​മു​​ന്നി​​ല്‍ ക​​ണ്ടാ​​ണ് ഇ​​ന്ന​​ലെ രാ​​ത്രി ലു​​ക്കൗ​​ട്ട് നോ​​ട്ടീ​​സ് പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

കേ​​സി​​ല്‍ പ്ര​​തി​​യാ​​യ കൂ​​ട്ടി​​ക്ക​​ല്‍ ജ​​യ​​ച​​ന്ദ്ര​​നെ​​തി​​രേ ന​​ട​​പ​​ടി വൈ​​കു​​ന്ന​​താ​​യി കാ​​ണി​​ച്ച് കു​​ട്ടി​​യു​​ടെ ബ​​ന്ധു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​ക്കും ക​​മ്മീ​​ഷ​​ണ​​ര്‍ക്കും പ​​രാ​​തി ന​​ല്‍കി​​യി​​രു​​ന്നു.

പ്ര​​തി വി​​ദേ​​ശ​​ത്തേ​​ക്കു ര​​ക്ഷ​​പ്പെ​​ടാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും പെ​​ണ്‍കു​​ട്ടി​​ക്കും ബ​​ന്ധു​​ക്ക​​ള്‍ക്കും ഭീ​​ഷ​​ണി​​യു​​ണ്ടെ​​ന്നും അ​​ത് ഭ​​യ​​ന്നു കു​​ട്ടി​​യെ സ്‌​​കൂ​​ളി​​ല്‍ അ​​യ​​യ്ക്കു​​ന്നി​​ല്ലെ​​ന്നും ബ​​ന്ധു​​വി​​ന്‍റെ പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു​​ണ്ട്. പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി ഉ​​ട​​നെ കു​​റ്റ​​പ​​ത്രം സ​​മ​​ര്‍പ്പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് പ​​രാ​​തി​​യി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.


ന​​ട​​ന്‍റെ മു​​ന്‍കൂ​​ര്‍ജാ​​മ്യാ​​പേ​​ക്ഷ ഹൈ​​ക്കോ​​ട​​തി ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ത​​ള്ളി​​യി​​രു​​ന്നു. നാ​​ലു വ​​യ​​സു​​കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ലാ​​ണ് കൂ​​ട്ടി​​ക്ക​​ല്‍ ജ​​യ​​ച​​ന്ദ്ര​​നെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്. കു​​ട്ടി​​യു​​ടെ അ​​മ്മ​​യു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍ന്ന് ക​​സ​​ബ പോ​​ലീ​​സാ​​ണു ന​​ട​​നെ​​തി​​രേ കേ​​സെ​​ടു​​ത്ത​​ത്.

കു​​ടും​​ബ ത​​ര്‍ക്ക​​ങ്ങ​​ള്‍ മു​​ത​​ലെ​​ടു​​ത്ത് ജ​​യ​​ച​​ന്ദ്ര​​ന്‍ മ​​ക​​ളെ പീ​​ഡി​​പ്പി​​ച്ചു​​വെ​​ന്നാ​​ണു പ​​രാ​​തി.കൂ​​ട്ടി​​ക്ക​​ല്‍ ജ​​യ​​ച​​ന്ദ്ര​​ന്‍റെ മാ​​ങ്കാ​​വി​​ലെ വീ​​ട്ടി​​ല്‍ പോ​​ലീ​​സ് എ​​ത്തി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും അ​​ട​​ച്ചി​​ട്ട നി​​ല​​യി​​ലാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.