സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല ; പൊതുമേഖലാ, കോര്‍പറേഷന്‍ ജീവനക്കാരും സത്യവാങ്മൂലം നല്‍കണം
സ്ത്രീധനം വാങ്ങില്ല,  കൊടുക്കില്ല ; പൊതുമേഖലാ, കോര്‍പറേഷന്‍ ജീവനക്കാരും സത്യവാങ്മൂലം നല്‍കണം
Wednesday, January 22, 2025 2:35 AM IST
കോ​​ഴി​​ക്കോ​​ട്: സ്ത്രീ​​ധ​​നം വാ​​ങ്ങു​​ക​​യോ കൊ​​ടു​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന സ​​ത്യ​​വാ​​ങ്മൂ​​ലം ഇ​​നി പൊ​​തു​​മേ​​ഖ​​ലാ, കോ​​ര്‍പ​​റേ​​ഷ​​ന്‍, സ്വ​​യം​​ഭ​​ര​​ണാ​​വ​​കാ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, ബോ​​ര്‍ഡു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​രും ന​​ല്‍ക​​ണം. സം​​സ്ഥാ​​ന​​ത്തു സ്ത്രീ​​ധ​​ന നി​​രോ​​ധ​​ന നി​​യ​​മം ക​​ര്‍ശ​​ന​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണു ന​​ട​​പ​​ടി.

ചീ​​ഫ് ഡൗ​​റി പ്രൊ​​ഹി​​ബി​​ഷ​​ന്‍ ഓ​​ഫീ​​സ​​റാ​​യ വ​​നി​​താ ശി​​ശു വി​​ക​​സ​​ന വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​റു​​ടെ 2021ലെ ​​ശി​​പാ​​ര്‍ശ പ​​രി​​ഗ​​ണി​​ച്ച്, വി​​വാ​​ഹി​​ത​​രാ​​കു​​ന്ന എ​​ല്ലാ സ​​ര്‍ക്കാ​​ര്‍ ജീ​​വ​​ന​​ക്കാ​​രും സ്ത്രീ​​ധ​​നം വാ​​ങ്ങു​​ക​​യോ കൊ​​ടു​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന സ​​ത്യ​​വാ​​ങ്മൂ​​ലം മേ​​ല​​ധി​​ക്കാ​​രി​​ക​​ള്‍ക്കു ന​​ല്‍ക​​ണ​​മെ​​ന്നു സ​​ര്‍ക്കാ​​ര്‍ നേരത്തേ നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​രു​​ന്നു.

ഡൗ​​റി പ്രൊ​​ഹി​​ബി​​ഷ​​ന്‍ ഓ​​ഫീ​​സ​​റു​​ടെ ശി​​പാ​​ര്‍ശ സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ ബാ​​ധ​​ക​​മാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണു മ​​റ്റു വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​ര്‍ക്കും സ്ത്രീ​​ധ​​ന നി​​രോ​​ധ​​ന നി​​യ​​മം ബാ​​ധ​​ക​​മാ​​ക്കി​​യ​​ത്.


വി​​വാ​​ഹി​​ത​​രാ​​കു​​ന്ന സ​​ര്‍ക്കാ​​ര്‍ ജീ​​വ​​ന​​ക്കാ​​രു​​ടെ അ​​ച്ഛ​​ന്‍/ അ​​മ്മ, ജീ​​വി​​ത​​പ​​ങ്കാ​​ളി, ജീ​​വി​​ത പ​​ങ്കാ​​ളി​​യു​​ടെ അ​​ച്ഛ​​ന്‍/​​അ​​മ്മ എ​​ന്നി​​വ​​ര്‍ ഒ​​പ്പി​​ട്ട സ​​ത്യ​​വാ​​ങ്മൂ​​ല​​മാ​​ണു മേ​​ല​​ധി​​കാ​​രി​​ക​​ള്‍ക്കു ന​​ല്‍കേ​​ണ്ട​​ത്.

സ്ത്രീ​​ധ​​നം വാ​​ങ്ങു​​ന്ന​​തും കൊ​​ടു​​ക്കു​​ന്ന​​തും വാ​​ങ്ങു​​ന്ന​​തി​​നും കൊ​​ടു​​ക്കു​​ന്ന​​തി​​നും പ്രേ​​രി​​പ്പി​​ക്കു​​ന്ന​​തും ജാ​​മ്യം ല​​ഭി​​ക്കാ​​ത്ത​​തും ത​​ട​​വ്, പി​​ഴ ശി​​ക്ഷ​​ക​​ള്‍ ല​​ഭി​​ക്കാ​​വു​​ന്ന​​തു​​മാ​​യ കു​​റ്റ​​കൃ​​ത്യ​​മാ​​ണ്.

1961ല്‍ ​​ഇ​​ന്ത്യ​​ന്‍ സ​​ര്‍ക്കാ​​ര്‍ സ്ത്രീ​​ധ​​ന നി​​രോ​​ധ​​ന നി​​യ​​മം കൊ​​ണ്ടു​​വ​​ന്നെ​​ങ്കി​​ലും സ്ത്രീ​​ധ​​നം വാ​​ങ്ങു​​ന്ന​​വ​​രു​​ടെ​​യും അ​​തി​​ന്‍റെ പേ​​രി​​ല്‍ ന​​ട​​ക്കു​​ന്ന അ​​തി​​ക്ര​​മ​​ങ്ങ​​ളു​​ടെ​​യും എ​​ണ്ണ​​ത്തി​​ല്‍ കാ​​ര്യ​​മാ​​യ മാ​​റ്റ​​മി​​ല്ലാ​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണു കൂ​​ടു​​ത​​ല്‍ വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​രെ നി​​യ​​മ​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ലാ​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.