കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന വാ​ശി​യില്ല: കെ.​ സു​ധാ​ക​ര​ൻ
കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്  സ്ഥാ​നം വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന വാ​ശി​യില്ല: കെ.​ സു​ധാ​ക​ര​ൻ
Wednesday, January 22, 2025 2:35 AM IST
ക​​​ണ്ണൂ​​​ർ: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം വി​​​ട്ടു​​​കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്ന വാ​​​ശി​​​യൊന്നുമില്ലെ​​​ന്ന് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ക​​​ണ്ണൂ​​​രി​​​ൽ പ​​​റ​​​ഞ്ഞു. ത​​​നി​​​ക്ക് ഇ​​​തൊ​​​രു ആ​​​ഡം​​​ബ​​​ര​​​മോ അ​​​ല​​​ങ്കാ​​​ര​​​മോ അ​​​ല്ല. ആ​​​ർ​​​ക്കും ഏ​​​ത് പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​യും വ​​​യ്ക്കാം.

ആ ​​​പ്ര​​​സി​​​ഡ​​​ന്‍റി​​​നു സ​​​ഹ​​​ക​​​ര​​​ണം കൊ​​​ടു​​​ക്കും. എ​​​ല്ലാ​​​വ​​​ർ​​​ക്കും ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തു​​​ട​​​രാ​​​ൻ സ​​​മ്മ​​​തി​​​ച്ചാ​​​ൽ മ​​​തി. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ വാ​​​യു​​​വി​​​ൽ പ​​​റ​​​ന്നു​​പോ​​​കി​​​ല്ല.

അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി​​​യെ ന​​​യി​​​ക്കാ​​​നു​​​ണ്ടാ​​​കും. പ​​​ക്ഷേ, മ​​​ത്സ​​​രി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ല, പാ​​​ർ​​​ട്ടി പ​​​റ​​​ഞ്ഞാ​​​ൽ മ​​​ത്സ​​​രി​​​ക്കും. പാ​​​ർ​​​ട്ടി​​​യി​​​ൽ നേ​​​തൃ​​​മാ​​​റ്റ ച​​​ർ​​​ച്ച​​​ക​​​ൾ നി​​​ല​​​വി​​​ൽ ന​​​ട​​​ക്കു​​​ന്നി​​​ല്ല. അ​​​ത്ത​​​രം ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് ആ​​​രും എ​​​തി​​​ര​​​ല്ല.

ദീ​​​പാ​​​ദാ​​​സ് മു​​​ൻ​​​ഷി നേ​​​താ​​​ക്ക​​​ന്മാ​​​രെ പ്രത്യേകം കാ​​​ണു​​​ന്ന​​​ത് നേ​​​താ​​​ക്ക​​​ന്മാ​​​ർ​​​ക്ക് ഐ​​​ക്യമി​​​ല്ലാ​​​ത്ത​​​തു​​കൊ​​​ണ്ട​​​ല്ല. അ​​​വ​​​ർ​​​ക്ക് നേ​​​താ​​​ക്ക​​​ളെ വി​​​ശ്വാ​​​സം ഇ​​​ല്ലാ​​​ത്ത​​​തു​​കൊ​​​ണ്ടാ​​​ണ്. ഒ​​​രു​​​മി​​​ച്ചി​​​രു​​​ന്നു സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നു ദീ​​​പാ ദാ​​​സ് മു​​​ൻ​​​ഷി​​​ക്കു വി​​​യോ​​​ജി​​​പ്പു​​​ണ്ട്.


എ​​​ന്‍റെ രാ​​​ഷ്‌‌​​​ട്രീ​​​യം സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രാ​​​യ കോ​​​ൺ​​​ഗ്ര​​​സ് രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​ണ്. ആ​​​റ് വ​​​യ​​​സു​​​മു​​​ത​​​ൽ സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന​​​യാ​​​ളാ​​​ണ്. ആ ​​​പോ​​​രാ​​​ട്ടം തു​​​ട​​​രും. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പി​​​ന്നി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യം

ഡി​​​സി​​​സി ട്ര​​​ഷ​​​റ​​​ർ എ​​​ൻ.​​​എം. വി​​​ജ​​​യ​​​നും മ​​​ക​​​ൻ ജി​​​ജേ​​​ഷും ആ​​​ത്മ​​​ഹ​​​ത്യ​​​ചെ​​​യ്ത കേ​​​സി​​​ൽ ത​​​നി​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ പോ​​​ലീ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശം അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.