ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്‌ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ത്തും: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്‌ട്രീ​യ  ഇ​ട​പെ​ട​ൽ ന​ട​ത്തും: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌
Wednesday, January 22, 2025 2:35 AM IST
കൊ​​​​ച്ചി: വ​​​​രു​​​​ന്ന ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഉള്‍പ്പെടെ രാ​​​​ഷ്‌​​ട്രീ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ നടത്തുമെന്ന്‌ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്.

വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം, ഇ​​​​എ​​​​സ്എ, പ​​​​ട്ട​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ,റ​​​​ബ​​​​ർ വി​​​​ല​​​​ത്ത​​​​ക​​​​ർ​​​​ച്ച, നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണം, മു​​​​ന​​​​മ്പം പ്ര​​​​ശ്നം, വ​​​​ഖ​​​​ഫ് നി​​​​യ​​​​മം, ന്യൂ​​​​ന​​​​പ​​​​ക്ഷ പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളും അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ങ്ങ​​​​ളും, ജെ​​​​ബി കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട്‌, ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ ധ്വം​​​​സ​​​​ന​​​​ങ്ങ​​​​ൾ, പി​​​​ൻ​​​​വാ​​​​തി​​​​ൽ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ഷ്‌​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ പു​​​​ല​​​​ർ​​​​ത്തു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​ രാ​​​​ഷ്‌​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സ്വീ​​ക​​രി​​ക്കും.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും വ​​​​നി​​​​ത​​​​ക​​​​ളെ​​​​യും പു​​​​തു​​​​മു​​​​ഖ​​​​ങ്ങ​​​​ളെ​​​​യും രം​​​​ഗ​​​​ത്തി​​​​റ​​​​ക്കാ​​​​നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ നേ​​​​തൃ​​​​യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

കേ​​​​ന്ദ്ര​​​​സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രാ​​​​ഷ്‌​​ട്രീ​​​​യ​​​​കാ​​​​ര്യ സ​​​​മി​​​​തി​​യും രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ൽ രാ​​​​ഷ്‌​​ട്രീ​​​​യ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണു പു​​​​തി​​​​യ സ​​​​മി​​​​തി.

പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ ന​​​​ട​​​​ന്ന രാ​​​​ഷ്‌​​ട്രീ​​​​യ​​​​കാ​​​​ര്യ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ ബി​​​​ഷ​​​​പ് ല​​​​ഗേ​​​​റ്റ് മാ​​​​ർ റെ​​​​മീ​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ൽ രാ​​​​ഷ്‌​​ട്രീ​​​​യ​​​​കാ​​​​ര്യ സ​​​​മി​​​​തി പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തി. സ​​​​ഭ​​​​യു​​​​ടെ ലെ​​​​യ്റ്റി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ പ്ര​​​​സം​​​​ഗി​​​​ച്ചു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ്‌ കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ലാ​​​​ണു സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ. പ്ര​​​​ഫ. കെ.​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ്- ചീ​​​​ഫ് കോ ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ, റവ. ഡോ. ​​​​ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ, ഡോ. ​​​​ജോ​​​​സ്കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ, അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ- ക​​​​ൺ​​​​വീ​​​​ന​​​​ർ​​​​മാ​​​​ർ, ഡോ. ​​​​ചാ​​​​ക്കോ കാ​​​​ളം​​​​പ​​​​റ​​​​മ്പി​​​​ൽ, ബി​​​​ജു സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ഇ​​​​മ്മാ​​​​നു​​​​വേ​​​​ൽ നി​​​​ധീ​​​​രി, ജോ​​​​ർ​​​​ജ് കോ​​​​യി​​​​ക്ക​​​​ൻ, ഫി​​​​ലി​​​​പ്പ് വെ​​​​ളി​​​​യ​​​​ത്ത്, കോ- ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പ​​​​ടെ 27 അം​​​​ഗ ക​​​​മ്മി​​​​റ്റി​​​​യാ​​​​ണ് രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്.


“സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രെ തി​​​​രി​​​​ച്ചും സ​​​​ഹാ​​​​യി​​​​ക്കും’’

സ​​​​മു​​​​ദാ​​​​യ​​​​ത്തെ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രെ തി​​​​രി​​​​ച്ചും സ​​​​ഹാ​​​​യി​​​​ക്കും എ​​​​ന്ന രാ​​​​ഷ്‌​​ട്രീ​​​​യ ന​​​​യം ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ നേ​​​​തൃ ക്യാ​​​​മ്പ് പാ​​​​സാ​​​​ക്കി​​​​യ രാ​​​​ഷ്‌​​ട്രീ​​​​യ പ്ര​​​​മേ​​​​യ​​​​ത്തി​​​​ലാ​​​​ണ് ന​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ വോട്ടു കൊണ്ടു ഭ​​​​ര​​​​ണം നേ​​​​ടി​​​​യി​​​​രു​​​​ന്ന രാ​​​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി കാ​​​​ണി​​​​ക്കു​​​​ന്ന അ​​​​വ​​​​ഗ​​​​ണ​​​​ന​​​​ക​​​​ളി​​​​ൽ രാ​​​​ഷ്‌​​ട്രീ​​​​യ പ്ര​​​​മേ​​​​യം പ്ര​​​​തി​​​​ഷേ​​​​ധം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. സ​​​​മു​​​​ദാ​​​​യം ആ​​​​രു​​​​ടെ​​യും ഫി​​​​ക്സ​​​​ഡ് വോ​​​​ട്ട് ബാ​​​​ങ്ക് അ​​​​ല്ല. ഇ​​​​ന്ത്യ​​​​യി​​​​ലെ എ​​​​ല്ലാ രാ​​​​ഷ്‌​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കും തു​​​​ല്യ​​​​പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും. ആ​​​​രോ​​​​ടും പ്ര​​​​ത്യേ​​​​ക അ​​​​ടു​​​​പ്പ​​​​മോ അ​​​​ക​​​​ൽ​​​​ച്ച​​​​യോ ഇ​​​​ല്ല.

സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യി സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ​​​​യും മു​​​​ന്ന​​​​ണി​​​​ക​​​​ളെ​​​​യും വ്യ​​​​ക്തി​​​​ക​​​​ളെ​​​​യും തി​​​​രി​​​​ച്ചും സ​​​​ഹാ​​​​യി​​​​ക്കും. അ​​​​വ​​​​ർ​​​​ക്ക് പ്ര​​​​ശ്നാ​​​​ധി​​​​ഷ്ഠി​​​​ത പി​​​​ന്തു​​​​ണ ന​​​​ൽ​​​​കും. അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​വ​​​​രെ തി​​​​രി​​​​ച്ചും അ​​​​വ​​​​ഗ​​​​ണി​​​​ക്കും.

രാ​​​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ​​​​യും നേ​​​​തൃ​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​നി​​​​ന്ന് അ​​​​ർ​​​​ഹ​​​​മാ​​​​യ പ്ര​​​​തി​​​​നി​​​​ധ്യം ഉ​​​​ണ്ടാ​​​​ക​​​​ണം. രാ​​​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ സ​​​​മു​​​​ദാ​​​​യ​​​​ത്തോ​​​​ടു​​​​ള്ള അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യും ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പും ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും രാ​​​​ഷ്‌​​ട്രീ​​​​യ പ്ര​​​​മേ​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.