തുടർച്ചയായി പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്
തുടർച്ചയായി പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്
Tuesday, July 9, 2024 2:20 AM IST
കോ​​ഴി​​ക്കോ​​ട്: പി​​എ​​സ് സി ​​അം​​ഗ​​ത്വം സം​​ഘ​​ടി​​പ്പി​​ച്ചു ന​​ൽ​​കാ​​മെ​​ന്നു വാ​​ഗ്ദാ​​നം ചെ​​യ്ത് 22 ല​​ക്ഷം രൂപ ജി​​ല്ല​​യി​​ലെ സി​​പി​​എം യു​​വ​​നേ​​താ​​വ് കൈ​​പ്പ​​റ്റി​​യ വി​​ഷ​​യ​​ത്തി​​ല്‍ പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി മ​​ന്ത്രി പി.​​എ.​​ മു​​ഹ​​മ്മ​​ദ് റി​​യാ​​സ്.

തു​​ട​​ർ​​ച്ച​​യാ​​യി നെ​​ഗ​​റ്റീ​​വ് പ്ര​​ശ്ന​​ങ്ങ​​ളി​​ലേ​​ക്കു ത​​ന്നെ വ​​ലി​​ച്ചി​​ഴയ്​​ക്കു​​ക​​യാ​​ണെ​​ന്നും നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. അ​​തി​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്താ​​ണെ​​ന്നു ജ​​ന​​ങ്ങ​​ൾ​​ക്കൊ​​ക്കെ അ​​റി​​യാം.


വ​​ലി​​ച്ചി​​ഴ​​ക്കു​​ന്ന വി​​ഷ​​യ​​ങ്ങ​​ളി​​ൽ വ​​സ്തു​​തയില്ലെന്നു ബോ​​ധ്യ​​മാ​​യാ​​ലും വ​​ലി​​ച്ചി​​ഴയ്​​ക്കു​​ന്ന​​വ​​ർ അ​​തു പി​​ന്നീ​​ട് തി​​രു​​ത്താ​​നോ പി​​ൻ​​വ​​ലി​​ക്കാ​​നോ ത​​യാ​​റാ​​കു​​ന്നി​​ല്ല. ഇ​​ത് തു​​ട​​ർ​​ന്നു​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും റി​​യാ​​സ് മാ​​ധ്യ​​മ​​പ്ര​​വ​​ര്‍ത്ത​​ക​​രോ​​ടു പ്ര​​തി​​ക​​രി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.