ബൈ​ക്കി​ൽ പോ​ക​വേ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു വീ​ണ് പി​ഞ്ചു​കു‍‌​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം
ബൈ​ക്കി​ൽ പോ​ക​വേ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു വീ​ണ് പി​ഞ്ചു​കു‍‌​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം
Tuesday, July 9, 2024 1:44 AM IST
ആ​​ല​​പ്പു​​ഴ: ബൈ​​ക്കി​​ൽ സ്കൂ​​ട്ട​​ർ ഇ​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ പി​​ഞ്ചു​​കു​​ഞ്ഞ് മ​​രി​​ച്ചു. അ​​മ്മ​​യ്ക്കും ബൈ​​ക്ക് ഓ​​ടി​​ച്ച ഭ​​ർ​​തൃ​​പി​​താ​​വി​​നും പ​​രി​​ക്കേ​​റ്റു.

മ​​ണ്ണ​​ഞ്ചേ​​രി പ​​ഞ്ചാ​​യ​​ത്ത്‌ 21 -ാംവാ​​ർ​​ഡ്‌ പൂ​​വ​​ത്തി​​ൽ മു​​ഹ​​മ്മ​​ദ്‌ റ​​ഫീ​​ഖി​​ന്‍റെ (ഷി​​റാ​​സ്) മ​​ക​​ൻ മു​​ഹ​​മ്മ​​ദ്‌ ഇ​​ഷാ​​ൻ (ആ​​റു മാ​​സം) ആ​​ണു മ​​രി​​ച്ച​​ത്. കു​​ഞ്ഞി​​ന്‍റെ അ​​മ്മ നാ​​സി​​യ, റ​​ഫീ​​ഖി​​ന്‍റെ പി​​താ​​വ് ഷാ​​ജി എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ മ​​ണ്ണ​​ഞ്ചേ​​രി ജം​​ഗ്ഷ​​നി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മു​​ഹ​​മ്മ​​ദ്‌ ഇ​​ഷാ​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ കാ​​ണി​​ക്കു​​ന്ന​​തി​​നാ​​യി ഷാ​​ജി​​ക്കൊ​​പ്പം ബൈ​​ക്കി​​ൽ പോ​​കു​​മ്പോ​​ൾ സ്കൂ​​ട്ട​​ർ വ​​ന്നി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ റോ​​ഡി​​ലേ​​ക്കു തെ​​റി​​ച്ചു​​വീ​​ണ നാ​​സി​​യ​​യു​​ടെ കൈ​​യി​​ൽ​​നി​​ന്ന് കു​​ഞ്ഞും റോ​​ഡി​​ലേ​​ക്ക് വീ​​​ണു. ഉ​​ട​​ൻ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും ആ​​ല​​പ്പു​​ഴ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.