ഡിസിഎംഎസ് ഇന്ന് നിയമസഭാ മാർച്ച് നടത്തും
ഡിസിഎംഎസ് ഇന്ന്  നിയമസഭാ മാർച്ച് നടത്തും
Tuesday, July 9, 2024 1:44 AM IST
കോ​ട്ട​യം: ദ​ളി​ത് ക്രൈ​സ്ത​വ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി​യ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് പി​ന്‍വ​ലി​ച്ച് അ​നു​കൂ​ല്യ​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ദ​ളി​ത് കാ​ത്ത​ലി​ക്ക് മ​ഹാ​ജ​ന സ​ഭ(​ഡി​സി​എം​എ​സ്) ഇ​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.

ഡി​സി​എം​എ​സ്, സി​ഡി​സി, കെ​സി​സി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മാ​ർ​ച്ച്. കെ​സി​ബി​സി എ​സ്‌സി-​എ​സ്ടി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.


പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ​സി​ഡി​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വി.​ജെ. ജോ​ര്‍ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജെ​യിം​സ് ഇ​ല​വു​ങ്ക​ല്‍, ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ല്‍, എ​സ്.​ജെ. സാം​സ​ണ്‍, പ്ര​ഫ​ല​ദാ​സ്, പി.​ജെ. സ്റ്റീ​ഫ​ന്‍, പി.​എ​സ്. സ​ജി​മോ​ന്‍, ജോ​ര്‍ജ് എ​സ്. പ​ള്ളി​ത്ത​റ, ജോ​യി പോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.