കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
Tuesday, July 9, 2024 1:44 AM IST
അ​ടൂ​ർ: കാട്ടുപ​ന്നി ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​വാ​യ മ​നേ​ഷ് ശ​ങ്ക​രം​പ​ള്ളി​ലാ​ണ് (35) പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

പ​റ​ക്കോ​ട് - ക​നാ​ൽ റോ​ഡി​ൽവ​ച്ച് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​നു മു​ന്നി​ൽ ചാ​ടി​യ പ​ന്നി വാഹനം കു​ത്തിമ​റി​ച്ചി​ട്ടു. തേ​റ്റ ഉ​പ​യോ​ഗി​ച്ച് സ്കൂ​ട്ട​ർ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. മ​നേ​ഷ് ധ​രി​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റ് വീ​ഴ്ച​യ്ക്കി​ടെ തെ​റി​ച്ചു​പോ​യി. ത​ല​യ്ക്ക് ഗു​രു​തര പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.