തിരുവന്പാടി വിഷയം: കെഎസ്ഇബിക്കെതിരേ മാനനഷ്ടക്കേസ് നൽകാൻ അജ്മലിന്‍റെ കുടുംബം
തിരുവന്പാടി വിഷയം: കെഎസ്ഇബിക്കെതിരേ മാനനഷ്ടക്കേസ് നൽകാൻ അജ്മലിന്‍റെ കുടുംബം
Tuesday, July 9, 2024 1:43 AM IST
തി​​രു​​വ​​ന്പാ​​ടി: വൈ​​ദ്യു​​തി ഓ​​ഫീ​​സി​​ലെ ആ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് തി​​രു​​വ​​ന്പാ​​ടി​​യി​​ലെ യു​​വാ​​വി​​ന്‍റെ വീ​​ട്ടി​​ലെ വൈ​​ദ്യു​​ത ക​​ണ​​ക്‌​​ഷ​​ൻ വി​​ച്ഛേ​​ദി​​ച്ച കെ​​എ​​സ്ഇ​​ബി​​ക്കെ​​തി​​രേ മാ​​ന​​ന​​ഷ്ട​​ക്കേ​​സ് ന​​ൽ​​കു​​മെ​​ന്നു കു​​ടും​​ബം അ​​റി​​യി​​ച്ചു.

പ്ര​​തി​​കാ​​ര മ​​നോ​​ഭാ​​വ​​ത്തോ​​ടെ​​യാ​​ണു​​ കെ​​എ​​സ്ഇ​​ബി പെ​​രു​​മാ​​റി​​യ​​തെ​​ന്നും തി​​രു​​വ​​ന്പാ​​ടി കെ​​എ​​സ്ഇ​​ബി ഓ​​ഫീ​​സി​​ലെ ഏ​​താ​​നും പേ​​ർ​​ക്കാ​​ണു പ്ര​​ശ്ന​​മെ​​ന്നും കെ​​എ​​സ്ഇ​​ബി ഓ​​ഫീ​​സ് ആ​​ക്ര​​മ​​ണ കേ​​സി​​ൽ റി​​മാ​​ൻ​​ഡി​​ലു​​ള്ള യു​​വാ​​ക്ക​​ളു​​ടെ അ​​മ്മ മ​​റി​​യം പ്ര​​തി​​ക​​രി​​ച്ചു.


കെ​​എ​​സ്ഇ​​ബി നാ​​ട്ടു​​കാ​​രു​​ടെ മു​​ന്നി​​ൽ ത​​ങ്ങ​​ളെ നാ​​ണം കെ​​ടു​​ത്തി​​യെ​​ന്നും ക​​ള്ള​​നാ​​ക്കി​​യെ​​ന്നും പി​​താ​​വ് ഉ​​ള്ളാ​​ട്ടി​​ൽ യു.​​സി. അ​​ബ്ദു​​റ​​സാ​​ഖ് പ​​റ​​ഞ്ഞു.

വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് അ​​ബ്ദു​​റ​​സാ​​ഖി​​ന്‍റെ വീ​​ട്ടി​​ലെ വൈ​​ദ്യു​​തി ബ​​ന്ധം ഞാ​​യ​​റാ​​ഴ്ച രാ​​ത്രി പു​​നഃ​​സ്ഥാ​​പി​​ച്ചി​​രു​​ന്നു. അ​​ബ്ദു​​റ​​സാ​​ഖി​​ന്‍റെ മ​​ക്ക​​ളാ​​യ യു.​​സി. അ​​ജ്മ​​ൽ, യു.​​സി. ഷ​​ഹ​​ദാ​​ദ് എ​​ന്നി​​വ​​രാ​​ണ് കെ​​എ​​സ്ഇ​​ബി ഓ​​ഫീ​​സ് ആ​​ക്ര​​മ​​ണ കേ​​സി​​ൽ റി​​മാ​​ൻ​​ഡി​​ലു​​ള്ള​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.