ആ​ക്ട് സ​ഭ​യി​ൽ വ​യ്ക്കു​ന്ന​തി​ന് കാ​ല​താ​മ​സം: നി​യ​മ സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചുവ​രു​ത്തി സ്പീ​ക്ക​ർ
ആ​ക്ട് സ​ഭ​യി​ൽ വ​യ്ക്കു​ന്ന​തി​ന്  കാ​ല​താ​മ​സം: നി​യ​മ സെ​ക്ര​ട്ട​റി​യെ  വി​ളി​ച്ചുവ​രു​ത്തി സ്പീ​ക്ക​ർ
Tuesday, July 9, 2024 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച ബി​​​ല്ലി​​​ന്മേ​​​ലു​​​ള്ള ആ​​​ക്ട് സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യ​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​യാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി​​​യെ ചേം​​​ബ​​​റി​​​ൽ വി​​​ളി​​​ച്ചുവ​​​രു​​​ത്തി വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ച്ചെന്നും സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ.

ഇ​​​ത്ത​​​രം ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ക​​​ർ​​​ശ​​​ന​ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും സ്പീ​​​ക്ക​​​ർ സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.


2023 ന​​​വം​​​ബ​​​ർ 12ന് ​​​ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച 2023ലെ ​​​കേ​​​ര​​​ള ക​​​ന്നു​​​കാ​​​ലിത്തീറ്റ, കോ​​​ഴിത്തീറ്റ, ധാ​​​തു​​​ല​​​വ​​​ണ മി​​​ശ്രി​​​തം (നി​​​ർ​​​മാ​​​ണ​​​വും സം​​​ഭ​​​ര​​​ണ​​​വും വി​​​ത​​​ര​​​ണ​​​വും വി​​​ല്പ​​​ന​​​യും നി​​​യ​​​ന്ത്രി​​​ക്ക​​​ലും ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്ക​​​ലും) ആ​​​ക്ട് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യ​​​ത് സം​​​ബ​​​ന്ധി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​ അ​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ന്ന​​​യി​​​ച്ച ക്ര​​​മ​​​പ്ര​​​ശ്ന​​​ത്തി​​​ലാ​​​ണ് സ്പീ​​​ക്ക​​​റു​​​ടെ റൂ​​​ളിം​​​ഗ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.