മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഏഴുവ​യ​സു​കാ​രി മ​രി​ച്ചു
മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ്  ഏഴുവ​യ​സു​കാ​രി മ​രി​ച്ചു
Monday, July 8, 2024 4:04 AM IST
ഏ​​​നാ​​​മാ​​​വ് (​​തൃ​​ശൂ​​ർ): മ​​​തി​​​ൽ ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് ബാ​​​ലി​​​ക മ​​​രി​​​ച്ചു. ക​​​രു​​​വ​​​ന്ത​​​ല മാ​​​മ്പ്ര​​​തൊ​​​ട്ടി​​​പ​​​റ​​​മ്പി​​​ൽ മ​​​ഹേ​​​ഷി​​​ന്‍റെ മ​​​ക​​​ൾ ദേ​​​വി​​​ഭ​​​ദ്ര (ഏ​​​ഴു വ​​​യ​​​സ്) യാ​​​ണു മ​​​രി​​​ച്ച​​​ത്. മേ​​​ച്ചേ​​​രി​​​പ്പ​​​ടി ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ എ​​​ൽ​​​പി സ്കൂ​​​ളി​​​ലെ ഒ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​യ്​​​ക്ക് ഒ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ഏ​​​നാ​​​മാ​​​വ് ക​​​രു​​​വ​​​ന്ത​​​ല മാ​​​മ്പ്ര തൊ​​​ട്ടി​​​പ്പ​​​റ​​​മ്പി​​​ൽ ശ്രീ ​​​ഭ​​​ദ്രാ​​​ഭ​​​ഗ​​​വ​​​തി ക്ഷേ​​​ത്ര​​​ത്തിെ​​​ലെ പ്ര​​​തി​​​ഷ്ഠാ ദി​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ. രാ​​​വി​​​ലെ ക്ഷേ​​​ത്ര​​​ത്തി​​​ലെ പൂ​​​ജ​​​ക​​​ൾ ക​​​ഴി​​​ഞ്ഞ് ദേ​​​വി​​​ഭ​​​ദ്ര ബ​​​ന്ധു​​​ക്ക​​​ളാ​​​യ മ​​​റ്റു കു​​​ട്ടി​​​ക​​​ളോ​​​ടൊ​​​പ്പം സ​​​മീ​​​പ​​​ത്തെ റോ​​​ഡ​​​രി​​​കി​​​ൽ ക​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​യു​​​ടെ മ​​​തി​​​ൽ ദേ​​​ഹ​​​ത്തേ​​​ക്കു മ​​​റി​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ല​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റ കു​​​ട്ടി​​​യെ സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ ഉ​​​ട​​​ൻ പാ​​​വ​​​റ​​​ട്ടി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും തു​​​ട​​​ർ​​​ന്ന് അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ളജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.


യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ണ​​​ലൂ​​​ർ നി​​​യോ​​​ജ​​​ക​​മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് ദേ​​​വി​​​ഭ​​​ദ്ര​​​യു​​​ടെ അ​​​ച്ഛ​​​ൻ മ​​​ഹേ​​​ഷ് കാ​​​ർ​​​ത്തി​​​കേ​​​യ​​​ൻ. ല​​​ക്ഷ്മി​​​യാ​​​ണ് അ​​​മ്മ. സ​​​ഹോ​​​ദ​​​ര​​​ൻ: കാ​​​ശി​​​നാ​​​ഥ​​​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.