ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം: ത​ദ്ദേ​ശ സ്ഥാ​പ​ന അ​നു​മ​തി മതി
ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം:  ത​ദ്ദേ​ശ സ്ഥാ​പ​ന  അ​നു​മ​തി മതി
Monday, July 8, 2024 4:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നോ പു​​​തു​​​ക്കി പ​​​ണി​​​യു​​​ന്ന​​​തി​​​നോ ഇ​​​നി ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​നു​​​മ​​​തി മ​​​തി. നി​​​ല​​​വി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. അ​​​ധി​​​കാ​​​രം ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി നി​​​ല​​​നി​​​ന്ന ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​നീ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ പു​​​തു​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് ഇ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കി​​​യ​​​ത്. 2021 ഫെ​​​ബ്രു​​​വ​​​രി 14നാ​​​ണ് കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്ത്, മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി ബി​​​ൽ​​​ഡിം​​​ഗ് റൂ​​​ൾ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത് ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.


ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നോ പു​​​തു​​​ക്കി പ​​​ണി​​​യു​​​ന്ന​​​തി​​​നോ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി തേ​​​ട​​​ണ​​​മെ​​​ന്ന നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത് ഇ​​​തി​​​നു​​​ള്ള അ​​​ധി​​​കാ​​​രം ത​​​ദ്ദേ​​​ശ സ്ഥ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​താ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​വ്. എ​​​ന്നാ​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ സ്റ്റേ ​​​ചെ​​​യ്തു. അ​​​ടു​​​ത്തി​​​ടെ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി തീ​​​ർ​​​പ്പാ​​​ക്കി​​​യ​​​തോ​​​ടെ​​യാ​​ണ് സ​​​ർ​​​ക്കാ​​​ർ ​പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.