ന​ഗ​ര​സ​ഭ​ക​ളി​ലെ കെ​ട്ടി​ട നി​കു​തി​പി​രി​വി​ല്‍ ന​ട​പ​ടി ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
ന​ഗ​ര​സ​ഭ​ക​ളി​ലെ കെ​ട്ടി​ട നി​കു​തി​പി​രി​വി​ല്‍ ന​ട​പ​ടി ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
Monday, July 8, 2024 4:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലെ കെ​​​ട്ടി​​​ട നി​​​കു​​​തി​​​പി​​​രി​​​വി​​​ല്‍ ശരിയാ​​​യ ന​​​ട​​​പ​​​ടി ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശം. സ​​​ഞ്ച​​​യവ​​​ഴി​​​യു​​​ള്ള നി​​​കു​​​തി​​​യ​​​ട​​​യ്ക്ക​​​ല്‍ ‘കെ-​​​സ്മാ​​​ര്‍​ട്ട് ’ വ​​​ഴി ആ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​ത്. സെ​​​പ്റ്റം​​​ബ​​​ര്‍ 30 ന​​​കം ന​​​ട​​​പ​​​ടി പൂ​​​ര്‍​ത്തി​​​യാ​​​ക്കും. കെ-​​​സ്മാ​​​ര്‍​ട്ടി​​​ലേ​​​ക്ക് നി​​​കു​​​തി​​​യ​​​ട​​​വ് മാ​​​റ്റു​​​ന്ന​​​തി​​​നാ​​​യി വി​​​വ​​​രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ല്‍ സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​മു​​​ണ്ടാ​​​കാ​​​റു​​​ണ്ട്.

പ്ര​​​ശ്ന​​​മു​​​ള്ള ഓ​​​രോ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ​​​യും വി​​​വ​​​രം നേ​​​രി​​​ട്ട് അ​​​ന്വേ​​​ഷി​​​ക്കും. ഇ​​​തി​​​ന് ദി​​​വ​​​സ​വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മു​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്ക് ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യോ​​​ഗി​​​ക്കാ​​​നും ത​​​ദ്ദേ​​​ശ​​​വ​​​കു​​​പ്പ് അ​​​നു​​​മ​​​തി ന​​​ല്‍​കി. ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ ബി​​​ല്‍​ക​​​ള​​​ക്ട​​​ര്‍​മാ​​​ര്‍‌, റ​​​വ​​​ന്യു വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ​​​യും ഇ​​​തി​​​നു വേ​​​ണ്ടി ഉ​​​പ​​​യോ​​​ഗി​​​ക്കും.


സ​​​ഞ്ച​​​യ സോ​​​ഫ്റ്റ് വെ​​​യ​​​റി​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ലി​​​ല്‍ ഒ​​​ഴി​​​വാ​​​ക്കി​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍​ക്കും പൊ​​​ളി​​​ച്ചു​​​മാ​​​റ്റി​​​യ​​​വ​​​യ്ക്കും നി​​​കു​​​തി വാ​​​ങ്ങു​​​ന്നു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ത് ഒ​​​ഴി​​​വാ​​​ക്കും. പൊ​​​ളി​​​ച്ച കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍​ക്ക് മു​​​ന്‍​കാ​​​ല​​​ത്തെ നി​​​കു​​​തി കു​​​ടി​​​ശി​​​ക​​​യു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ത് ഈ​​​ടാ​​​ക്കി​​​യാ​​​കും തീ​​​ര്‍​പ്പാ​​​ക്ക​​​ല്‍‌.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.