അമൽജ്യോതിയിൽ ഗ്രാജുവേഷൻ ദിനം ആചരിച്ചു
അമൽജ്യോതിയിൽ ഗ്രാജുവേഷൻ ദിനം ആചരിച്ചു
Monday, July 8, 2024 3:32 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ക​ഴി​വു​ക​ൾ മ​ന​സി​ലാ​ക്കി ആ ​മേ​ഖ​ല​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി സ​മൂ​ഹ​ത്തി​നു​ത​കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പ്ര​മു​ഖ ക​മ്പ​നി​യാ​യ സി​ഗ്നി​ഫൈ​യു​ടെ ഗ്ലോ​ബ​ൽ ചീ​ഫ് ഡോ. ​ടോ​ണി തോ​മ​സ് പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് (ഓ​ട്ടോ​ണോ​മ​സ്) 2024 ബാ​ച്ച് ബി​ടെ​ക്, എം​ടെ​ക്, പി​എ​ച്ച്ഡി, എം​സി​എ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​ജു​വേ​ഷ​ൻ ദി​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ ടെ​ലി​കോം അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ൻ സെ​ക്ര​ട്ട​റി വി. ​ര​ഘു​നാ​ഥ​ൻ ഐ​ടി​എ​സും മു​ഖ്യാ​തി​ഥി​യാ​യി. ഓ​ഗ്മെ​ന്‍റ​ഡ് റി​യാ​ലി​റ്റി, വെര്‍ച്വ​ൽ റി​യാ​ലി​റ്റി, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്നി​വ​യെ വി​ദ്യാ​ഭ്യാ​സ ക​രി​ക്കു​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​വാനും വ്യ​ക്തി​ഗ​ത പ​ഠ​നം കൂ​ടു​ത​ൽ സ്വാ​യ​ത്ത​മാ​ക്കു​വാ​നും സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം. പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ കോ​ള​ജ് മാ​നേ​ജ​രും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​ല​യ​ത്തി​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്ക് സു​പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​സ​ൾ​ട്ടി​ലും പ്ലേ​സ്മെ​ന്‍റി​ലും എ​ന്ന​പോ​ലെ സം​രം​ഭ​ക​ത്വ​ത്തി​ലും കോ​ള​ജ് മു​ൻ​നി​ര​യി​ലാ​ണെ​ന്നും പ്ര​മു​ഖ ഇ​ൻ​ഡ​സ്ട്രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി അ​തി നൂ​ത​ന സം​വി​ധാ​ന​ത്തി​ൽ കോ​ള​ജ് ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കോ​ള​ജ് ഡ​യ​റ​ക്ട​ർ (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) റ​വ.​ഡോ. റോ​യി പി. ​ഏബ്രഹാം അ​റി​യി​ച്ചു.


ഈ ​വ​ർ​ഷ​ത്തെ ജെം ​ഓ​ഫ് അ​മ​ൽ​ജ്യോ​തി അ​വാ​ർ​ഡും സ​ണ്ണി ഡ​യ​മ​ണ്ട്സ് ഔ​ട്സ്പാ​ർ​ക്കി​ൾ പു​ര​സ്കാ​ര​വും സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ജോ​ബ്സി ജോ​ൺ ക​ര​സ്ഥ​മാ​ക്കി. ജ്യു​വ​ൽ​സ് ഓ​ഫ് അ​മ​ൽ​ജ്യോ​തി പു​ര​സ്കാ​രം കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ലെ അ​നീ​ന ത​ങ്ക​ച്ച​ൻ, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ലെ റോ​ഷ​ൻ ചെ​റി​യാ​ൻ മാ​ത്യൂ​സ് എ​ന്നി​വ​ർ നേ​ടി. ക്രൗ​ൺ ഓ​ഫ് അ​മ​ൽ​ജ്യോ​തി പു​ര​സ്കാ​രം കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ലെ അ​നീ​ന ത​ങ്ക​ച്ച​ൻ ക​ര​സ്ഥ​മാ​ക്കി. വി​വി​ധ അ​വാ​ർ​ഡു​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

ഡ​യ​റ​ക്ട​ർ (റി​സേ​ർ​ച്ച്) ഡോ. ​സെ​ഡ്. വി. ​ളാ​ക​പ്പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, ഡീ​ൻ​മാ​രാ​യ ഡോ. ​ബി​നു സി. ​എ​ൽ​ദോ​സ്, ഡോ. ​സോ​ണി സി. ​ജോ​ർ​ജ്, ഡോ. ​ബി​നോ ഐ. ​കോ​ശി, ഡോ. ​മി​നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.