എം​ടി​യു​ടെ നി​ർ​മ​ല്യ​വും ആ​ന്‍റ​ണി​യു​ടെ ക​ത്തും
1974ലാ​ണ് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച നി​ർ​മാ​ല്യം എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് പി.​ജെ. ആ​ന്‍റ​ണി​ക്ക് ഭ​ര​ത് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ച​ല​ച്ചി​ത്ര ലോ​ക​ത്തെ അ​ഭി​ന​യ പ്ര​ക​ട​ന​ത്തി​ന് ഭാ​ര​ത​ത്തി​ൽ ന​ൽ​കു​ന്ന ദേ​ശീ​യ അ​വാ​ർ​ഡാ​ണി​ത്. നി​ർ​മാ​ല്യ​ത്തി​ലെ വെ​ളി​ച്ച​പ്പാ​ടി​ന്‍റെ റോ​ളി​ൽ അ​തു​ല്യ​വും അ​വി​സ്മ​ര​ണീ​യ​വു​മാ​യ അ​ഭി​ന​യം കാ​ഴി​ച​വ​ച്ച​തി​നാ​ണ് ഈ ​അ​പൂ​ർ​വ ബ​ഹു​മ​തി. ഏ​റ്റ​വും ന​ല്ല ച​ല​ച്ചി​ത്ര​ത്തി​നും സം​വി​ധാ​ന​ത്തി​നു​മു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം (സ്വ​ർ​ണ​പ്പ​ത​ക്കം) ഇ​തേ ചി​ത്ര​ത്തി​ന്‍റെ പേ​രി​ൽ എം​ടി​ക്കും ല​ഭി​ച്ചു.

ഈ ​ഭ​ര​ത് ബ​ഹു​മ​തി​ക്കു മ​റ്റൊ​രു സ​വി​ശേ​ഷ​ത​കൂ​ടി​യു​ണ്ട്. തെ​ക്കെ ഇ​ന്ത്യ​യി​ൽ ഭ​ര​ത് അ​വാ​ർ​ഡി​ന് അ​ർ​ഹ​ത നേ​ടി​യ ആ​ദ്യ​ത്തെ വ്യ​ക്തി​യാ​യി​രു​ന്നു പി.​ജെ. ആ​ന്‍റ​ണി.

സ്നേ​ഹ​മു​ള്ള ധി​ക്കാ​രി

നി​ർ​മാ​ല്യം ക​ണ്ടി​ട്ട് അ​ഞ്ചു പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞെ​ങ്കി​ലും അ​തി​ലെ വെ​ളി​ച്ച​പ്പാ​ടി​നെ മ​റ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ആ ​റോ​ളി​ൽ ആ​ന്‍റ​ണി കാ​ഴ്ച​വ​ച്ച ഭാ​വാ​ഭി​ന​യ​വും കാ​ൽ​ച്ചി​ല​ന്പ​ണി​ഞ്ഞു പ​ള്ളി​വാ​ളും പി​ടി​ച്ച് ഉ​റ​ഞ്ഞു​തു​ള്ളു​ന്ന രൂ​പ​വും ജീ​വി​ത​ത്ത​ക​ർ​ച്ച സ​മ്മാ​നി​ച്ച ദൈ​ന്യ​മു​ഖ​വും ഇ​ന്നും മ​ന​സി​ൽ മാ​യാ​തെ നി​ൽ​ക്കു​ന്നു. വാ​ർ​ത്ത യ​റി​ഞ്ഞ ഉ​ട​നെ ഉ​ള്ളി​ൽ അ​ല​യ​ടി​ച്ച ആ​ഹ്ലാ​ദം അ​റി​യി​ച്ചു​കൊ​ണ്ട് സു​ഹൃ​ത്താ​യ ആ​ന്‍റ​ണി​ക്കു ഞാ​ൻ ക​ത്ത​യ​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി​ട്ട് ആ​ന്‍റ​ണി​യു​ടെ പ്ര​ത്യേ​ക​ത​രം സ്വ​ഭാ​വം എ​നി​ക്ക​റി​യാം. മ​റു​പ​ടി അ​യ​യ്ക്കി​ല്ലെ​ന്നും അ​റി​യാം. എ​ങ്കി​ലും എ​ന്‍റെ മ​ന​സി​ന്‍റെ സ​ന്തോ​ഷ​വും അ​ക​മ​ഴി​ഞ്ഞ അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചെ​ന്നു മാ​ത്രം.

1963ൽ ​എ​ന്‍റെ "തീ​പി​ടി​ച്ച ആ​ത്മാ​വ്' എ​ന്ന നാ​ട​കം തൃ​ശൂ​ർ ടൗ​ൺ​ഹാ​ളി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് പി.​ജെ. ആ​ന്‍റ​ണി​യാ​ണെ​ന്നു ഞാ​ൻ മു​ന്പേ കു​റി​ച്ചി​ട്ടു​ണ്ട്. ആ​യി​ട​യ്ക്ക് മ​റ്റൊ​രു നാ​ട​ക​ത്തി​ന്‍റെ (മ​രു​ഭൂ​മി​യി​ലെ യാ​ത്ര​ക്കാ​ർ എ​ന്നാ​ണ് ഓ​ർ​മ) അ​വ​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ഴ്ച​ക്കാ​ലം ആ​ന്‍റ​ണി തൃ​ശൂ​രി​ലെ ജ​യാ ലോ​ഡ്ജി​ൽ ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദം പൂ​ത്തു​വി​രി​ഞ്ഞ​ത് അ​പ്പോ​ഴാ​ണ്. പ​ര​സ്പ​രം ജീ​വി​താ​നു​ഭ​വ​ങ്ങ​ളും നാ​ട​കാ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചു. നാ​ട​ക​രം​ഗ​ത്തെ പ​ല​രും ആ​ന്‍റ​ണി​യെ നി​ഷേ​ധി​യെ​ന്നും ധി​ക്കാ​രി​യെ​ന്നും പ​രു​ക്ക​നെ​ന്നും മു​ര​ട​നെ​ന്നും വ​ഴ​ക്കാ​ളി​യെ​ന്നു​മൊ​ക്ക വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും എ​ന്നോ​ട് സം​സാ​രി​ച്ച​പ്പോ​ഴൊ​ന്നും അ​ത്ത​രം ഭാ​വ​ങ്ങ​ൾ ക​ണ്ടി​ല്ല.

തി​ക​ച്ചും സൗ​മ്യ​ൻ, ശാ​ന്ത​ൻ, സ്നേ​ഹ​സ​ന്പ​ന്ന​ൻ. ആ​ന്‍റ​ണി സം​സാ​രം തു​ട​ങ്ങി​യാ​ൽ കേ​ട്ടി​രി​ക്കാ​ൻ ബ​ഹു​ര​സ​മാ​ണ്. നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ച് ചി​രി​ച്ചും ചി​രി​പ്പി​ച്ചും​കൊ​ണ്ടു​ള്ള അ​ന​ഗ​ർ​ള​മാ​യ ഒ​രു ഒ​ഴു​ക്കാ​ണ് ആ ​സം​സാ​രം. മ​ണി​ക്കൂ​റു​ക​ളോ​ളം കേ​ട്ടി​രു​ന്നാ​ലും മ​തി​വ​രി​ല്ല.

നാ​ട​ക ന​ട​ൻ, നാ​ട​ക​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ, ഗാ​യ​ക​ൻ, ഗാ​ന​ര​ച​യി​താ​വ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ, ച​ല​ച്ചി​ത്ര ന​ട​ൻ എ​ന്നി​ങ്ങ​നെ ഒ​ട്ട​ന​വ​ധി രം​ഗ​ങ്ങ​ളി​ൽ ഒ​രേ​പോ​ലെ സ​ർ​ഗ​മു​ദ്ര ചാ​ർ​ത്തി​യ ഒ​ര​പൂ​ർ​വ വ്യ​ക്തി​ത്വ​മാ​ണ് ആ​ന്‍റ​ണി.

പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യാ​ലേ പൊ​ട്ടി​ത്തെ​റി​ക്കൂ. ത​നി​ക്കു ശ​രി​യ​ല്ലെ​ന്നു തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​നെ ക്ഷോ​ഭി​ക്കും, ശ​കാ​രി​ക്കും, ക​ലി​തു​ള്ളും. എ​ത്ര വ​ലി​യ​വ​നാ​യാ​ലും ഏ​തു സ്ഥാ​ന​മ​ല​ങ്ക​രി​ക്കു​ന്ന​വ​നാ​യാ​ലും വേ​ണ്ടി​ല്ല പ​റ​യാ​നു​ള്ള​ത് ഒ​രു മ​റ​യു​മി​ല്ലാ​തെ വെ​ട്ടി​ത്തു​റ​ന്നു പ​റ​യും. ഒ​രു വ​ന്പ​ന്‍റെ മു​ന്പി​ലും കൊ​ന്പു​കു​ത്തി​ല്ല. ഇ​ത്ത​രം പ്ര​കൃ​തം ക​ണ്ടി​ട്ടാ​വ​ണം പ്ര​ഫ. എം.​എ​ൻ. വി​ജ​യ​ൻ മാ​ഷ് ഒ​രി​ക്ക​ൽ ആ​ന്‍റ​ണി​യെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത് -"വെ​ടി​മ​രു​ന്നു​പോ​ലെ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന മ​നു​ഷ്യ​ൻ'.

ഉ​ട​മ​യ്ക്കും കി​ട്ടി

താ​നെ​ഴു​തി​യ നാ​ട​കം സം​വി​ധാ​നം ചെ​യ്യു​ന്പോ​ൾ അ​തി​ല​ഭി​ന​യി​ക്കു​ന്ന​വ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടു നൂ​റു ശ​ത​മാ​ന​വും നീ​തി പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​ന്‍റ​ണി​ക്കു നി​ർ​ബ​ന്ധ​മു​ണ്ട്. അ​വ​ർ പ്ര​തീ​ക്ഷ​യ്ക്കൊ​ത്തു വ​ള​രു​ന്നി​ല്ലെ​ങ്കി​ൽ, എ​ത്ര പ​റ​ഞ്ഞു​കൊ​ടു​ത്തു പ​ഠി​പ്പി​ച്ചാ​ലും ശ​രി​യാ​വു​ന്നി​ല്ലെ​ങ്കി​ൽ, അ​ഭി​ന​യി​ച്ചു കാ​ണി​ക്കു​ന്പോ​ൾ അ​പ്ര​കാ​രം അ​നു​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ രോ​ഷം​പൂ​ണ്ട് അ​വ​രോ​ടു പ​റ​യു​ന്ന വാ​ക്കു​ക​ൾ പ​ല​പ്പോ​ഴും ചെ​വി പൊ​ത്തി​പ്പി​ടി​ച്ചു കേ​ൾ​ക്കേ​ണ്ട​വ​യാ​ണ്. കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു പ്ര​ഫ​ഷ​ണ​ൽ ട്രൂ​പ്പി​നു വേ​ണ്ടി ആ​ന്‍റ​ണി നാ​ട​കം എ​ഴു​തി​ക്കൊ​ടു​ത്തു. സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​തും അ​ദ്ദേ​ഹം​ത​ന്നെ. ട്രൂ​പ്പി​ന്‍റെ ഉ​ട​മ​യും നാ​ട​ക​ത്തി​ൽ ഒ​രു റോ​ൾ ചെ​യ്യു​ന്നു​ണ്ട്.

പു​റ​ത്തു​നി​ന്നു​ള്ള മ​റ്റൊ​രു ന​ട​നു കൊ​ടു​ക്കു​ന്ന പ​ണം അ​ങ്ങ​നെ ലാ​ഭി​ക്കാ​മ​ല്ലോ എ​ന്ന​താ​ണ് ലാ​ക്ക്. റി​ഹേ​ഴ്സ​ൽ തു​ട​ങ്ങി. മ​റ്റ് ന​ടീ​ന​ട​ന്മാ​രെ​ല്ലാം ആ​ന്‍റ​ണി​യു​ടെ ഇം​ഗി​ത​ത്തി​ന​നു​സ​രി​ച്ചു ഭം​ഗി​യാ​യി അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ട്രൂ​പ്പി​ന്‍റെ ഉ​ട​മ​യു​ടെ ഭാ​ഗം മാ​ത്രം ആ​ന്‍റ​ണി​യു​ടെ ഭാ​വ​ന​യ്ക്കൊ​ത്ത് ഉ​യ​രു​ന്നി​ല്ല. പ​ല പ്രാ​വ​ശ്യം പ​റ​ഞ്ഞു​കൊ​ടു​ത്തു. അ​ഭി​ന​യി​ച്ചു കാ​ണി​ച്ചു. അ​തു പ​ല​വ​ട്ടം ആ​വ​ർ​ത്തി​ച്ചു. എ​ന്നി​ട്ടും നേ​രെ​യാ​വു​ന്നി​ല്ല. ആ​ന്‍റ​ണി നൈ​രാ​ശ്യ​ത്തി​ൽ​നി​ന്നു​ത്ഭ​വി​ച്ച സ​ക​ല ക​ലി​യും ഉ​ള്ളി​ലൊ​തു​ക്കി​ക്കൊ​ണ്ട് ഉ​ട​മ​യോ​ടെ പ​റ​ഞ്ഞു. “മ​നു​ഷ്യ​ന്‍റെ മു​ഖ​ത്തു പ്ര​ധാ​ന​മാ​യി​ട്ടു ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ണ് വ​രി​ക. ഒ​ന്നു വി​കാ​രം, ര​ണ്ട് വ​സൂ​രി. നി​ന്‍റെ മു​ഖ​ത്തു ര​ണ്ടാ​മ​ത് പ​റ​ഞ്ഞ​തേ വ​രൂ''. ഇ​താ​ണ് സാ​ക്ഷാ​ൽ ആ​ന്‍റ​ണി. ട്രൂ​പ്പി​ന്‍റെ ഉ​ട​മ​യാ​യി​ട്ടു പോ​ലും പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ല. ഒ​രു കാ​ല​ത്ത് ഏ​റെ പ്ര​സി​ദ്ധ​മാ​യി​രു​ന്ന ആ ​നാ​ട​ക ട്രൂ​പ്പ് ഇ​പ്പോ​ൾ നി​ല​വി​ലി​ല്ല. ട്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​നും ജീ​വി​ച്ചി​രി​പ്പി​ല്ല.

അ​തി​വേ​ഗം നാ​ട​കം

ദ്രു​ത​ഗ​തി​യി​ൽ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് നാ​ട​ക​മെ​ഴു​തു​ന്ന വ്യ​ക്തി​യാ​ണ് ആ​ന്‍റ​ണി. അ​ന​വ​ധി ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ള്ള​തു​കൊ​ണ്ടും സ​മൂ​ഹ​ത്തി​ൽ പ​ല ത​ട്ടി​ലു​ള്ള വ്യ​ത്യ​സ്ത മ​നു​ഷ്യ​രു​മാ​യി ഇ​ട​പെ​ടു​ന്ന​തു​കൊ​ണ്ടും ഉ​ള്ളി​ൽ ഒ​രു സ​മൂ​ഹ്യ​പ​രി​ഷ്ക​ർ​ത്താ​വ് ജ്വ​ലി​ച്ചു നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടും പു​തി​യ പു​തി​യ ഇ​തി​വൃ​ത്ത​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും കൊ​ണ്ടു​വ​രാ​ൻ ആ​ന്‍റ​ണി​ക്ക് ഒ​രു പ്ര​യാ​സ​വു​മി​ല്ല.

ആ​ന്‍റ​ണി എ​ഴു​തി​യ നാ​ട​ക​ങ്ങ​ളു​ടെ എ​ണ്ണം നൂ​റി​ലേ​റെ​യാ​ണ്. അ​ത് അ​ക്കാ​ല​ത്തെ നാ​ട​ക​ര​ച​ന​യി​ലെ ഒ​രു റി​ക്കാ​ർ​ഡാ​ണ്. അ​ത്ര​യേ​റെ നാ​ട​ക​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ അ​ന്നു​വ​രെ ആ​രു​മെ​ഴു​തി​യി​ട്ടി​ല്ല. അ​വ​യി​ൽ അ​ച്ച​ടി​ച്ച​വ ഇ​രു​പ​ത്ത​ഞ്ചോ​ളം കൃ​തി​ക​ൾ മാ​ത്രം.

പ്ര​തി​ഭാ തി​യ​റ്റേ​ഴ്സ്, പി.​ജെ. തി​യ​റ്റേ​ഴ്സ്, ച​ങ്ങ​നാ​ശേ​രി ഗീ​ഥ തു​ട​ങ്ങി​യ വി​വി​ധ പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​സം​ഘ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ത്ര​യോ നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. ഗീ​ഥ അ​വ​ത​രി​പ്പി​ച്ച ര​ശ്മി, മ​ണ്ണ്, ദീ​പ്തി, ഉ​ഴു​വു​ചാ​ൽ, വേ​ഴാ​ന്പ​ൽ തു​ട​ങ്ങി​യ ആ​ന്‍റ​ണി​യു​ടെ നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങ​ത്ത് ഇ​ര​ന്പു​ന്ന​വ​യാ​യി​രു​ന്നു.

ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ട്ട​വ​രോ തി​ല​ക​ൻ, ആ​ലും​മൂ​ട​ൻ, ജോ​സ​ഫ് ചാ​ക്കോ, കെ.​കെ. ജേ​ക്ക​ബ്, ക​മ​ല​മ്മ, ചാ​ച്ച​പ്പ​ൻ, ജോ​സ് ആ​ല​ഞ്ചേ​രി മു​ത​ലാ​യ അ​ന്ന​ത്തെ പ്ര​മു​ഖ അ​ഭി​നേ​താ​ക്ക​ൾ. എ​ല്ലാം​ത​ന്നെ ജീ​വി​ത​ഗ​ന്ധി​യാ​യ നാ​ട​ക​ങ്ങ​ൾ. മ​ണ്ണി​ന്‍റെ മ​ണ​വും വി​യ​ർ​പ്പി​ന്‍റെ ഗ​ന്ധ​വും ക​ണ്ണീ​രി​ന്‍റെ ന​ന​വും വി​പ്ല​വ​ത്തി​ന്‍റെ വീ​ര്യ​വു​മു​ള്ള നാ​ട​ക​ങ്ങ​ൾ. അ​ന്പ​തു കൊ​ല്ല​ങ്ങ​ൾ​ക്കു മു​ന്പ് ക​ണ്ട ആ ​നാ​ട​ക​ങ്ങ​ളും അ​വ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളും നാ​ട​കീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും ഇ​ന്നും മ​ന​സി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്നു. എ​ന്നാ​ൽ, ഇ​ന്ന​ത്തെ ചി​ല നാ​ട​ക​ങ്ങ​ളോ‍? ക​ണ്ടു​ക​ഴി​ഞ്ഞ് അ​ന്പ​ത് മി​നി​റ്റാ​വു​ന്പോ​ഴേ​ക്കും അ​വ മ​ന​സി​ൽ​നി​ന്ന് ഊ​രി​പ്പോ​കു​ന്നു. ആ​ന്‍റ​ണി​യു​ടെ ഏ​റ്റ​വും മി​ക​ച്ച നാ​ട​കം ഏ​തെ​ന്ന് എ​ന്നോ​ടു ചോ​ദി​ച്ചാ​ൽ ഞാ​ൻ പ​റ​യും, അ​ത് സോ​ക്ര​ട്ടീ​സ് ആ​ണെ​ന്ന്.

വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ വാ​ർ​ത്തെ​ടു​ത്ത ഒ​രു ര​ച​നാ​ശി​ല്പ​മാ​ണ​ത്. അ​തു വാ​യി​ക്കു​ക മാ​ത്ര​മ​ല്ല തൃ​ശൂ​ർ ആ​കാ​ശ​വാ​ണി റേ​ഡി​യോ നാ​ട​ക​വാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ക്ഷേ​പ​ണം ചെ​യ്തു കേ​ട്ടി​ട്ടു​മു​ണ്ട്. അ​തി​ൽ സോ​ക്ര​ട്ടീ​സാ​യി അ​ഭി​ന​യി​ച്ചു ശ​ബ്ദം ന​ൽ​കി​യ​ത് ആ​ന്‍റ​ണി​ത​ന്നെ. ഈ ​നാ​ട​കം റി​ക്കാ​ർ​ഡ് ചെ​യ്യാ​ൻ തൃ​ശൂ​ർ​ക്കു വ​ന്ന​പ്പോ​ഴും ഞ​ങ്ങ​ൾ പ​ര​സ്പ​രം ക​ണ്ടു​മു​ട്ടി ദീ​ർ​ഘ​മാ​യി സം​സാ​രി​ച്ചു.

ആ​ന്‍റ​ണി​ക്ക് ഭ​ര​ത് അ​വാ​ർ​ഡി​ന്‍റെ പേ​രി​ൽ അ​നു​മോ​ദ​ന​ക്ക​ത്ത് അ​യ​ച്ച​തു പ​റ​ഞ്ഞാ​ണ​ല്ലോ ന​മ്മ​ൾ തു​ട​ങ്ങി​യ​ത്. മ​റു​പ​ടി പ്ര​തീ​ക്ഷി​ക്കാ​തി​രു​ന്ന എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി 1974 സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ആ​ന്‍റ​ണി​യു​ടെ മ​റു​പ​ടി വ​ന്നു. ആ ​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം അ​തേ​പ​ടി ചു​വ​ടെ ചേ​ർ​ക്കു​ന്നു:

""പ്രി​യ​പ്പെ​ട്ട ജോ​സ്, താ​ങ്ക​ള​യ​ച്ച ക​ത്തു കി​ട്ടി​യി​ട്ടു മാ​സ​മൊ​ന്ന് ക​ഴി​ഞ്ഞെ​ങ്കി​ലും അ​പ്പോ​ഴ​ത്തെ ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ പെ​ട്ടെ​ന്നൊ​രു മ​റു​പ​ടി അ​യ​യ്ക്കാ​ൻ സൗ​ക​ര്യം കി​ട്ടി​യി​ല്ല. ഇ​പ്പോ​ൾ ഞാ​ൻ ന​ല്ല സു​ഖ​മി​ല്ലാ​തെ ഇ​ട​പ്പ​ള്ളി​യി​ലു​ള്ള ഒ​രാ​സ്പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു​കൂ​ടു​ക​യാ​ണ്. അ​തു​കൊ​ണ്ട് ഏ​റ്റ​വു​മ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കെ​ങ്കി​ലും മ​റു​പ​ടി​ക​ള​യ​യ്ക്കാ​ൻ സ​മ​യം കി​ട്ടി​യി​രി​ക്കു​ന്നു. താ​ങ്ക​ളു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്കു ന​ന്ദി പ​റ​ഞ്ഞു​കൊ​ള്ളു​ന്നു. കൂ​ടു​ത​ൽ വി​ശേ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. ജോ​സി​നു സു​ഖം ത​ന്നെ​യെ​ന്ന് വി​ശ്വ​സി​ക്കു​ന്നു.

സി.​എ​ൽ.​ജോ​സ്
സ്നേ​ഹ​പൂ​ർ​വം (ഒ​പ്പ്)''.