ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പാറകളാല്‍ ചുറ്റപ്പെട്ടസ്ഥലം. ഇരിക്കാനും കുളിക്കാനും പറ്റിയ സ്ഥലങ്ങള്‍... ചെറുതും വലുതുമായ നീര്‍ച്ചാലുകളിൽ കുട്ടികള്‍ക്കുപോലും ഇറങ്ങാം.
കല്‍പ്പറ്റയിൽനിന്ന് ഇരുപത്തിരണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ കാന്തൻപാറ വെള്ളച്ചാട്ടം കാണാം. കാന്തൻപാറ വെള്ളച്ചാട്ടത്തിലേക്കുള്ള പാത വെള്ളച്ചാട്ടത്തേക്കാൾ മനംകവരും. വെള്ളച്ചാട്ടത്തിന് 30 മീറ്റർ ഉയരമുണ്ട്, താരതമ്യേന ഇത് മീൻമുട്ടി, സൂചിപ്പാറ എന്നിവയേക്കാൾ ചെറുതാണ്. അതേസമയം, കുട്ടികൾക്കു വളരെ സുരക്ഷിതമാണ്. അവർക്ക് ഇവിടെ പരമാവധി സുരക്ഷിതമായി കുളിച്ചുരസിക്കാൻ സൗകര്യമുണ്ട്.
വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രകൃതിയുടെ മനോഹാരിതയാണ് ആളുകൾ ഈ വെള്ളച്ചാട്ടത്തെ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം, മറ്റൊന്ന് വയനാട്ടിലെ മറ്റ് വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് കാന്തൻപാറ വെള്ളച്ചാട്ടം സ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നതാണ്. ഇവിടേക്ക് എത്താൻ ബസ് അല്ലെങ്കിൽ ടാക്സി സേവനങ്ങൾ ഉപയോഗിക്കാം.
മൺസൂണിൽ വെള്ളം ധാരാളമായി ഒഴുകുന്ന സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വയനാട്ടില്‍ കുടുംബസമേതം ആളുകള്‍ എത്തുന്ന വെള്ളച്ചാട്ടങ്ങളില്‍ പ്രധാനമാണ് കാന്തന്‍പാറ. അടുത്ത റെയിൽവേസ്റ്റേഷൻ കോഴിക്കോട്. കൽപ്പറ്റയിൽനിന്ന് ഏകദേശം 73 കി.മീ. പോകണം.
രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് കാന്തൻപാറ പ്രവേശനം.