സപ്തതി‌‌യിൽ ഭാരതരത്നം
ഇ​ന്ത്യ​യു​ടെ നൊ​ബേ​ൽ സ​മ്മാ​ന​മാ​ണ് ഭാ​ര​ത​ര​ത്നം. വി​ശി​ഷ്ട സേ​വ​ന​ത്തി​നു രാ​ജ്യം ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ പു​ര​സ്കാ​രം. 1954ലാ​ണ് ഈ ​പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തു ഭാ​ര​ത​ര​ത്ന​ത്തി​ന്‍റെ സ​പ്ത​തി വ​ർ​ഷ​മാ​ണ്.

പ്ര​ഥ​മ പു​ര​സ്കാ​രം നേ​ടി​യ​വ​ർ

1954ൽ ​പ്ര​ഥ​മ​മാ​യി ഭാ​ര​ത​ര​ത്നം നേ​ടി​യ​ത് സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ, സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി, സി.​വി. രാ​മ​ൻ എ​ന്നി​വ​രാ​യി​രു​ന്നു.

മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി

ഭാ​ര​ത​ര​ത്നം അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ, 1954ൽ ​മ​ര​ണാ​ന​ന്ത​രം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല. 1966 ജ​നു​വ​രി​യി​ലെ ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​മാ​ണ് ഈ ​പു​ര​സ്കാ​രം മ​ര​ണാ​ന​ന്ത​ര​വും ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നോ​ട​കം പ​തി​നെ​ട്ടു പേ​ർ​ക്കു മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ഭാ​ര​ത​ര​ത്നം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ഹി​ത​ക​ൾ അ​ഞ്ചു​പേ​ർ

ഭാ​ര​ത​ര​ത്നം നേ​ടി​യ അ​ന്പ​ത്തി​മൂ​ന്നു പേ​രി​ൽ മ​ഹി​ത​ക​ൾ സ്ഥാ​നം​പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണ് ഈ ​പു​ര​സ്കാ​രം നേ​ടി​യ ആ​ദ്യ വ​നി​ത. പി​ന്നീ​ട് മ​ദ​ർ തെ​രേ​സ, അ​രു​ണ ആ​സി​ഫ് അ​ലി, സു​ബ്ബ​ല​ക്ഷ്മി, ല​താ മ​ങ്കേ​ഷ്ക​ർ എ​ന്നി​വ​രാ​ണ് ആ​ദ​രി​ക്ക​പ്പെ​ട്ട​ത്.

സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്

മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന് ഭാ​ര​ത​ര​ത്നം ന​ൽ​കാ​ൻ പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം അ​തി​നെ എ​തി​ർ​ത്തി​രു​ന്നു. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ മ​ര​ണം ഇ​ന്നും ഒ​രു ചോ​ദ്യ​ച്ചി​ഹ്ന​മാ​യ​തു​കൊ​ണ്ട് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കേ​ണ്ട​തി​ല്ലാ​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ബ​ന്ധു​ക്ക​ൾ. തു​ട​ർ​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ​നി​ന്നു പി​ൻ​വ​ലി​യു​ക​യാ​യി​രു​ന്നു.

ഇ​ല്ലാ​തി​രു​ന്ന വ​ർ​ഷ​ങ്ങ​ൾ

സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം നി​ർ​വ​ഹി​ച്ച​വ​ർ​ക്കാ​ണ് ഭാ​ര​ത​ര​ത്നം ശി​പാ​ർ​ശ ചെ​യ്യു​ക. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് രാ​ഷ്‌​ട്രു​പ​തി​ക്കു ഭാ​ര​ത​ര​ത്നം അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രെ ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും പു​ര​സ്കാ​രം ന​ൽ​കാ​മെ​ങ്കി​ലും ഈ 70 ​വ​ർ​ഷ​ത്തി​നി​ടെ 27 വ​ർ​ഷം മാ​ത്ര​മാ​ണ് അ​വാ​ർ​ഡ് ന​ൽ​ക​പ്പെ​ട്ട​ത്. 1977 മു​ത​ൽ 1980ന്‍റെ ആ​ദ്യം​വ​രെ അ​വാ​ർ‌​ഡ് ന​ൽ​കാ​നു​ള്ള ശി​പാ​ർ​ശ ഒ​ഴി​വാ​ക്കി​യി​രു​ന്നു. 1992 അ​വ​സാ​നം മു​ത​ൽ 1995 വ​രെ​യും ഭാ​ര​ത​ര​ത്നം ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ടാ​ത്ത കാ​ല​യ​ള​വാ​യി​രു​ന്നു. മാ​റി​മാ​റി​വ​രു​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ തീ​രു​മാ​ന​വും കോ​ട​തി​യി​ൽ വ​ന്ന ചി​ല വ്യ​വ​ഹാ​ര​ങ്ങ​ളു​മാ​ണ് ഭാ​ര​ത​ര​ത്ന നി​ർ​ണ​യ​ത്തി​ന് ത​ട​സ​മാ​യ​ത്.

വി​ദേ​ശി​ക​ൾ

ഏ​തു രാ​ജ്യ​ത്തി​ലു​ള്ള​വ​ർ​ക്കും ഭാ​ര​ത​ര​ത്നം ന​ൽ​കു​ന്ന​തി​നു നി​യ​മ​ത​ട​സ​മി​ല്ല. എ​ന്നാ​ൽ, ഇ​തി​നോ​ട​കം ര​ണ്ടു വി​ദേ​ശി​ക​ൾ മാ​ത്ര​മാ​ണ് പു​ര​സ്കാ​രം നേ​ടി​യ​ത്. 1987ൽ ​പു​ര​സ്കാ​രം നേ​ടി​യ ഖാ​ൻ അ​ബ്ദു​ൾ ഗ​ഫ​ർ​ഖാ​ൻ, ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ൽ ജ​നി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു. 1890ൽ ​ജ​നി​ച്ച അ​ദ്ദേ​ഹം 1947ൽ ​മ​രി​ക്കു​ന്ന​തു​വ​രെ പാ​ക്കി​സ്ഥാ​ൻ പൗ​ര​നു​മാ​യി​രു​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​രാ​ധ​ക​നാ​യി​രു​ന്ന ഗ​ഫ​ർ​ഖാ​നെ അ​തി​ർ​ത്തി​ഗാ​ന്ധി എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പൂ​ർ​ണ അ​ർ​ഥ​ത്തി​ൽ ഭാ​ര​ത​ര​ത്നം നേ​ടി​യ ഏ​ക വി​ദേ​ശി നെ​ൽ​സ​ൺ മ​ണ്ഡേ​ല​യാ​ണ്. 1990ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​ക്ര​മ​ര​ഹി​ത സ​മ​രം ന​യി​ച്ച വ്യ​ക്തി​യാ​ണ് മ​ണ്ഡേ​ല. ദീ​ർ​ഘ​മാ​യ 27 വ​ർ​ഷം ജ​യി​ലി​ൽ കി​ട​ന്നു. 1990ൽ ​ജ​യി​ൽ​മോ​ചി​ത​നാ​യ വ​ർ​ഷം ഭാ​ര​തം അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ക​യാ​യി​രു​ന്നു.

സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ - പ്രാ​യം​കു​റ​ഞ്ഞ വ്യ​ക്തി

ഭാ​ര​ത​ര​ത്നം സ്വീ​ക​രി​ച്ച​വ​രി​ൽ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ വ്യ​ക്തി​യാ​ണ് സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. 2011ൽ ​വ​രു​ത്തി​യ നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക​രം​ഗ​ത്തു മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കു ഭാ​ര​ത​ര​ത്നം ന​ൽ​കാ​മെ​ന്നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യി. ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​മാ​യ സ​ച്ചി​നെ പ​രി​ഗ​ണി​ച്ച​ത് കാ​യി​ക​മേ​ഖ​ല​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പൂ​ർ​ണ സം​ഭാ​വ​ന​ക​ൾ വി​ല​യി​രു​ത്തി​യാ​ണ്. സ​ച്ചി​ൻ 2014ൽ ​ഭാ​ര​ത​ര​ത്ന സ്വീ​ക​രി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് 41 വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം. ഈ ​പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ വ്യ​ക്തി​യെ​ന്ന ഖ്യാ​തി​കൂ​ടി സ​ച്ചി​നു സ്വ​ന്ത​മാ​ണ്.

ഭാ​ര​ത​ത്തി​ന്‍റെ ആ​റു മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും ഒ​ന്പ​ത് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രും ഏ​ഴു മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രും ഇ​തി​നോ​ട​കം ഭാ​ര​ത​ര​ത്നം നേ​ടി​യി​ട്ടു​ണ്ട്. സി.​വി. രാ​മ​ൻ, അ​മ​ർ​ത്യാ​സെ​ൻ, മ​ദ​ർ തെ​രേ​സ, നെ​ൽ​സ​ൺ മ​ണ്ഡേ​ല എ​ന്നി​വ​ർ നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​ക്ക​ൾ​കൂ​ടി​യാ​ണ്.

പു​ര​സ്കാ​രം - ആ​നു​കൂ​ല്യ​ങ്ങ​ൾ

ഭാ​ര​ത​ര​ത്ന അ​വാ​ർ‌​ഡ് ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​ര​മാ​ണെ​ങ്കി​ലും നൊ​ബേ​ൽ സ​മ്മാ​നം പോ​ലെ​യു​ള്ള സാ​ന്പ​ത്തി​ക​ല​ബ്ധി, അ​വാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ക്കി​ല്ല. ആ​ലി​ല​യു​ടെ ആ​കൃ​തി​യി​ൽ തീ​ർ​ത്ത ഒ​രു മെ​ഡ​ലും രാ​ഷ്‌​ട്ര​പ​തി ഒ​പ്പി​ട്ട ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് ജേ​താ​ക്ക​ൾ​ക്കു ല​ഭി​ക്കു​ന്ന​ത്. മെ​ഡ​ലി​ന്‍റെ പ്ര​ധാ​ന​വ​ശ​ത്തു തേ​ജ​സോ​ടെ പ്ര​കാ​ശി​ക്കു​ന്ന സൂ​ര്യ​ഗോ​ളം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. അ​തി​ന​ടി​യി​ൽ ദേ​വ​നാ​ഗ​രി ലി​പി​യി​ൽ ഭാ​ര​ത​ര​ത്ന എ​ന്ന് ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. മെ​ഡ​ലി​ന്‍റെ മ​റു​വ​ശ​ത്ത് അ​ശോ​ക​സ്തം​ഭ​വും അ​തി​നു താ​ഴെ സ​ത്യ​മേ​വ ജ​യ​തേ എ​ന്ന ആ​പ്ത​വാ​ക്യ​വും ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഭാ​ര​ത​ര​ത്ന ജേ​താ​വ്, ഇ​ന്ത്യ​യി​ലെ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തു സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്പോ​ൾ അ​ദ്ദേ​ഹം ആ ​സം​സ്ഥാ​ന​ത്തി​ന്‍റെ അ​തി​ഥി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടും. വി​ദേ​ശ​യാ​ത്ര​ക​ളി​ൽ അ​ത​തു രാ​ജ്യ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ൻ എം​ബ​സി, വേ​ണ്ട യാ​ത്രാ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലും മ​റ്റും മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഭാ​ര​ത​ര​ത്നം നേ​ടു​ന്ന​വ​ർ​ക്കു സ​ർ​ക്കാ​ർ, ഒ​രു ഡി​പ്ലോ​മാ​റ്റി​ക് പാ​സ്പോ​ർ​ട്ട് കൂ​ടി ന​ൽ​കി അ​വ​രെ ആ​ദ​രി​ക്കു​ന്നു.

അ​ഡ്വ.​ഫാ. ജോ​ർ​ജ് ചേ​ന്ന​പ്പ​ള്ളി​ൽ