തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ‍ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​രി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി. പു​തി​യ മാ​റ്റ​ങ്ങ​ള്‍ മേ​യ് ഒ​ന്ന് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.​പ്ര​തി​ദി​നം ഒ​രു എം​വി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തേ​ണ്ട അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം മു​പ്പ​താ​ക്കി.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ടെ​സ്റ്റി​ന് കാ​ലി​ൽ ഗി​യ​റു​ള്ള വാ​ഹ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും കാ​ർ ലൈ​സ​ൻ​സി​ന് ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​റു​ള്ള കാ​ര്‍ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. ഗി​യ​റു​ള്ള കാ​റി​ല്‍ ത​ന്നെ ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്നാ​ണ് പു​തി​യ നി​ര്‍​ദ്ദേ​ശം.

വാ​ഹ​ന​ങ്ങ​ളു​ടെ റോ​ഡ് ടെ​സ്റ്റ് റോ​ഡി​ല്‍ ത​ന്നെ ന​ട​ത്ത​ണ​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. ടെ​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ന്നെ റോ​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​കു​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

വി​വി​ധ ത​ര​ത്തി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്തും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ടെ​സ്റ്റ് റെ​ക്കോ​ര്‍​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം. ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ള്‍ കൊ​ണ്ടു വ​രു​ന്ന കാ​റു​ക​ള്‍​ക്ക് ഡാ​ഷ് കാ​മ​റ നി​ര്‍​ബ​ന്ധ​മാ​ക്കും.

ടെ​സ്റ്റും കാ​മ​റ​യി​ല്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്യ​ണം. ലൈ​സ​ന്‍​സ് ടെ​സ്റ്റി​ന് ശേ​ഷം ഈ ​കാ​മ​റ​യു​ടെ മെ​മ്മ​റി കാ​ര്‍​ഡ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍ വാ​ങ്ങി വീ​ഡി​യോ സേ​വ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു.

15 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ടെ​സ്റ്റി​ന് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.