ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്നുവീണു: ആറ് മരണം
Sunday, September 8, 2024 6:37 AM IST
ലക്നോ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നോവിൽ കെട്ടിട്ടം തകര്‍ന്നു വീണ് ആറ് പേര് മരിച്ചു. ലക്നോവിലെ ട്രാന്‍സ്പോര്‍ട്ട് നഗര്‍ പ്രദേശത്തെ കെട്ടിട്ടമാണ് തകര്‍ന്നുവീണത്.
ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 30 പേരെ രക്ഷപ്പെടുത്തി. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സയൊരുക്കാനും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി.