യുവേഫ നേഷന്‍സ് ലീഗില്‍ ഹംഗറിയെ തകര്‍ത്ത് ജര്‍മനി
Sunday, September 8, 2024 7:00 AM IST
ബെര്‍ലിന്‍: യുവേഫ നേഷന്‍സ് ലീഗില്‍ ഹംഗറിയെ തകര്‍ത്ത് ജര്‍മനി. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഹംഗറിയെ തകര്‍ത്തത്.
നിക്ലസ് ഫുല്‍ക്രഗ്, ജമാല്‍ മുസിയാള, ഫ്ളോറിയന്‍ വിര്‍ട്സ്, അല്കസാണ്ടര്‍ പാവ്ലോക്, കാവ് ഹാര്ടെസ് എന്നിവരാണ് ജര്‍മനിക്കായി ഗോളുകള്‍ നേടിയത്. വിജയത്തോടെ ലീഗ് എയിലെ ഗ്രൂപ്പ് മൂന്നില്‍ ജര്‍മനി ഒന്നാം സ്ഥാനത്തെത്തി.
മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ബോസ്നിയയെ തോല്‍പ്പിച്ചു. രണ്ടിനെ അഞ്ച് ഗോളിനാണ് തോല്‍പ്പിച്ചത്.