ഓവല്‍ ടെസ്റ്റ്: ഇംഗ്ലണ്ട് മികച്ച നിലയില്‍
Friday, September 6, 2024 11:24 PM IST
ഓവല്‍: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ ആദ്യ ദിനത്തിലെ മത്സരം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 എന്ന നിലയിലാണ് ഇംഗ്ലണ്ട്. നായകന് ഒല്ലി പോപ്പും ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്.
ഒല്ലി പോപ് 103 റണ്‍സുമായാണ് പുറത്താകാതെ നില്‍ക്കുന്നത്. 103 റണ്‍സാണ് പോപ്പ് ഇതുവരെ നേടിയത്. ഓപ്പണര്‍ ബെന്‍ ഡക്കറ്റ് അര്‍ദ്ധ സെഞ്ചുറി നേടി. 79 പന്തില്‍ 86 റണ്‍സാണ് ഡക്കറ്റ് എടുത്തത്.
ഡക്കറ്റും, ഡാനിയല്‍ ലോറന്‍സും ജോ റൂട്ടുമാണ് പുറത്തായത്. ശ്രീലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര രണ്ട് വിക്കറ്റും മിലന് രത്നായകെ ഒരു വിക്കറ്റും വീഴ്ത്തി.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റിലും വിജയിച്ച് സമ്പൂര്‍ണ വിജയം നേടാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.