ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മാ​ര​ന്‍​കു​ള​ങ്ങ​ര​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​ജീ​ഷ്, അ​ന​ന്തു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ് രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ല​വൂ​ര്‍ പ്രീ​തി​കു​ള​ങ്ങ​ര ഭാ​ഗ​ത്താ​ണ് സം​ഭ​വം. കാ​റി​ല്‍ അ​ഞ്ച് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഡി​വൈ​എ​ഫ്‌​ഐ മാ​രാ​രി​ക്കു​ളം ഏ​രി​യ സെ​ക്ര​ട്ട​റി​യാ​ണ് എം ​ര​ജീ​ഷ്. അ​ന​ന്തു ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. കാ​ര്‍ അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലു​ള്ള തെ​ങ്ങി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യു​മാ​യി​രു​ന്നു.