ദുലീപ് ട്രോഫി: ഇന്ത്യ ബിക്ക് തകർപ്പൻ ജയം
Sunday, September 8, 2024 5:15 PM IST
ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ബിക്ക് തകർപ്പൻ ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഇന്ത്യ എയെ 76 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: ഇന്ത്യ ബി 321,184 ഇന്ത്യ എ 231,198.
275 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച എടീം 198ന് എല്ലാവരും പുറത്തായി. 57 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് ടോപ് സ്കോറര്‍. ഇന്ത്യ ബിക്കായി യഷ് ദയാൽ മൂന്ന് വിക്കറ്റ് നേടി.
ഇന്ത്യ ബിയുടെ രണ്ടാം ഇന്നിംഗ്സ് 184ന് അവസാനിച്ചിരുന്നു. 61 റണ്‍സ് നേടിയ റിഷഭ് പന്താണ് ടോപ് സ്കോറര്‍. അകാശ് ദീപ് അഞ്ചും ഖലീല്‍ അഹമ്മദ് മൂന്നും വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ 181 റൺസ് നേടിയ ഇന്ത്യ ബിയെ മികച്ച സ്കോറിലേക്ക് നയിച്ച മുഷീര്‍ ഖാനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.