പിക്കപ്പ് വാനിന് പിന്നിൽ ബൈക്കിടിച്ച് 17 കാരൻ മരിച്ചു
Saturday, September 7, 2024 1:31 PM IST
ഇടുക്കി: പിക്കപ്പ് വാനിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് (17) ആണ് മരിച്ചത്.
ഇടുക്കി കുളമാവിൽ ആണ് സംഭവം. ഫുട്ബോൾ സെലക്ഷൻ ക്യാമ്പിന് തൊടുപുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം.
യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാരൂഖിനൊപ്പം ബൈക്കിലുണ്ടായിരുന്ന 13 കാരനും അപകടത്തിൽ പരിക്കേറ്റു.