വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
Wednesday, September 4, 2024 8:46 AM IST
കോഴിക്കോട്: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന ഒരാളാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 6:45ഓടെയാണ് അപകടം. മാഹി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറും എതിര് ദിശയില്‍നിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇതില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.