അജിത് കുമാര്‍ അവധി നേരത്തെയാക്കാൻ സാധ്യത
Sunday, September 8, 2024 5:34 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ അവധി നേരത്തെയാക്കാൻ സാധ്യത. 14 മുതല്‍ നാലു ദിവസത്തേക്കാണ് നിലവില്‍ അവധി അനുവദിച്ചിരിക്കുന്നത്.
ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനാൽ നേരത്തെ തന്നെ അദ്ദേഹം അവധി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. നാളെ ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേ സമയം അജിത് കുമാറിനെതിരെ ആരോപണങ്ങളുമായി പി.വി.അൻവർ എംഎൽഎ വീണ്ടും രംഗത്തെത്തി. റിയല്‍ എസ്റ്റേറ്റ് വ്യാപാരി ബാലുശേരി എരമംഗലം ആട്ടൂര്‍ മുഹമ്മദിന്റെ (മാമി) തിരോധാനത്തില്‍ അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു.