കോ​ട്ട​യം: എ​റ​ണാ​കു​ളം-​കോ​ട്ട​യം റോ​ഡി​ൽ ത​ല​യോ​ല​പ്പ​റ​മ്പി​ന​ടു​ത്ത് സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് 30ഓ​ളം പേ​ർ​ക്ക് പ​രി​ക്ക്. വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് ഗു​രു​മ​ന്ദി​രം ജം​ഗ്ഷ​നി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ട് 7.15നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

എ​റ​ണാ​കു​ള​ത്തു​നി​ന്നും ഈ​രാ​റ്റു​പേ​ട്ട​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ആ​വേ മ​രി​യ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വ​ള​വു വീ​ശി എ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ ഇ​ടി​ച്ചാ​ണ് ബ​സ് നി​ന്ന​ത്.