കോട്ടയത്ത് ഫർണീച്ചർ കടയിൽ തീപിടിത്തം
Sunday, September 8, 2024 9:56 AM IST
കോട്ടയം: ഫർണീച്ചർ കടയിൽ തീപിടിത്തം. കോട്ടയം ചാലുകുന്നിലെ പഴയ തടി ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
രാവിലെ ആറരയോടെയാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു.
കടയുടെ ഒരു ഭാഗം പൂർണമായി കത്തി നശിച്ചു. സിസിടിവിയിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം.