മും​ബൈ: മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ത​ല​യ്ക്ക് എ​ട്ട് ല​ക്ഷം രൂ​പ വി​ല പ്ര​ഖ്യാ​പി​ച്ച വ​നി​താ മാ​വോ​യി​സ്റ്റ് നേ​താ​വ് കീഴടങ്ങി. ല​ളി​ത(​റി​ന ന​രോ​ട്ടെ) എ​ന്ന ഇ​വ​ർ ഗ​ഡ്ചി​രോ​ളി ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫി​ന് മു​മ്പാ​കെ​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

മാ​വോ​യി​സ്റ്റ് ഗ​ഡ്ചി​റോ​ളി ഡി​വി​ഷ​ന്‍റെ​യും ലോ​ജി​സ്റ്റി​ക്‌​സി​ന്‍റെ​യും ചു​മ​ത​ല​യു​ള്ള ഇ​വ​ർ ടെ​യ്‌​ല​ർ ടീ​മി​ന്‍റെ ക​മാ​ൻ​ഡ​റാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഗ​ഡ്ചി​റോ​ളി സ്വ​ദേ​ശി​നി​യാ​യ 36കാ​രി​യാ​യ ഇ​വ​ർ ഒ​രു കൊ​ല​ക്കേ​സി​ലെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ക്കേ​സി​ലെ​യും പ്ര​തി​യാ​ണ്. കീ​ഴ​ട​ങ്ങി​യ മാ​വോ​യി​സ്റ്റു​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന ന​യ​ങ്ങ​ൾ പ്ര​കാ​രം ന​രോ​ട്ടി​ന് 5.5 ല​ക്ഷം രൂ​പ ല​ഭി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.