തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഒ​പി ബ്ലോ​ക്കി​ലെ ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി​യ രോ​ഗി​യെ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. രോ​ഗി​യു​ടെ ആ​രോ​ഗ്യനി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

വീ​ഴ്ച പ​റ്റി​യ​വ​ര്‍​ക്കെ​തി​രേ ച​ട്ട​പ്ര​കാ​ര​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും അ​തി​ല്‍ യാ​തൊ​രു ദ​യ​യും ഉ​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മ​ന്ത്രി വ​ന്ന​ത് ത​നി​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണെ​ന്ന് രോ​ഗി അ​റി​യി​ച്ചു.

രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യും മ​ന്ത്രി സം​സാ​രി​ച്ചു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​യു​ട​ന്‍ ത​ന്നെ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് മ​ന്ത്രി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ. ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന് മൂ​ന്ന് ജീ​വ​ന​ക്കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ. ​ഡ​യ​റ​ക്ട​ര്‍ ഡോ. ​വി​ശ്വ​നാ​ഥ​നും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.