രാജ്യസഭാ തെരഞ്ഞെടുപ്പ്; ജോർജ് കുര്യൻ നാമനിർദേശപത്രിക സമർപ്പിച്ചു
Wednesday, August 21, 2024 4:54 PM IST
ഭോപ്പാൽ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ നാമനിർദേശപത്രിക സമർപ്പിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായ അദ്ദേഹം മധ്യപ്രദേശിൽ നിന്നാണ് മത്സരിക്കുക.
സെപ്റ്റംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ്. ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന സീറ്റിലാണ് ജോർജ് കുര്യൻ മത്സരിക്കുന്നത്.
സംസ്ഥാന ബിജെപി അധ്യക്ഷൻ വി.ഡി.ശർമയ്ക്കൊപ്പം മുഖ്യമന്ത്രി മോഹൻ യാദവിനെ സന്ദർശിച്ച ശേഷമാണ് പത്രിക സമർപ്പിച്ചത്. ഒമ്പതു സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.