കിരൺ കേശവ് ചീഫ് സ്ട്രാറ്റജി ഓഫീസർ
Wednesday, March 26, 2025 12:59 AM IST
കൊച്ചി: പിഎച്ച്ഡി മീഡിയയുടെ ഏഷ്യാ- പസഫിക് മേഖലയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറായി തൃശൂർ സ്വദേശിയായ കിരൺ കേശവിനെ നിയമിച്ചു.
ആദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്. നിലവിൽ ഒമ്നി കോം മീഡിയ ഗ്രൂപ്പിന്റെ മലേഷ്യയിലെ ചീഫ് സ്ട്രാറ്റജി ഓഫീസറാണ്. മലേഷ്യയിലെ മൈൻഡ്ഷെയറിലും മുംബൈയിലെ യുഎമ്മിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.