ഫൈബര്‍ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിലും എയര്‍ടെല്‍ ഇന്റര്‍നെറ്റ്
Friday, February 14, 2025 4:11 AM IST
കൊച്ചി: ഫൈബര്‍ കണക്ടിവിറ്റി അസാധ്യമായ പ്രദേശങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കാനുള്ള പദ്ധതിയുമായി എയര്‍ടെല്‍. ഇതിനായി 5 ജി ഫിക്സഡ് വയര്‍ലെസ് ഔട്ട്ഡോര്‍ റിസീവറും വൈ-ഫൈ 6 ആക്സസ് പോയിന്റും ലഭ്യമാക്കാനുള്ള കരാർ ഭാരതി എയര്‍ടെല്‍ നോക്കിയക്ക് നല്കി. ക്വാല്‍കോം ടെക്നോളജീസിന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക.