മൃഗ ചികിത്സയ്ക്ക് ഹോമിയോ മരുന്നുമായി അമുല്‍
Friday, February 14, 2025 4:11 AM IST
തിരുവനന്തപുരം: മൃഗസംരക്ഷണ രംഗത്ത് ഹോമിയോ മരുന്നുമായി അമുല്‍. അകിടുവീക്കം, പ്രസവ സംബന്ധമായ രോഗങ്ങള്‍, മൃഗങ്ങളില്‍ ഉണ്ടാകുന്ന ഡെങ്കിപ്പനി, വാതരോഗങ്ങള്‍, ഫുട്ട് ആന്‍ഡ് മൗത്ത് രോഗം, ലംബി സ്കിന്‍, വിശപ്പില്ലായ്മ, വയറിളക്ക രോഗങ്ങള്‍, തുടങ്ങി 21 രോഗങ്ങള്‍ക്ക് പരിപൂര്‍ണ ചികിത്സയുമായാണ് അമുല്‍ ഹോമിയോ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാ ഗ്രാമങ്ങളിലും മൃഗ ചികിത്സയ്ക്കായി മറ്റു മരുന്നുകളുടെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം.