കെഎല്‍എം ആക്സിവ ബിസിനസ് കോണ്‍ക്ലേവ് നടത്തി
Friday, February 14, 2025 4:11 AM IST
കൊച്ചി: കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ബിസിനസ് കോണ്‍ക്ലേവ് കോട്ടയത്ത് നടന്നു. ഇന്ത്യാസ് ഡിക്കേഡ് എന്ന പ്രമേയത്തിലായിരുന്നു കോണ്‍ക്ലേവ്. ചെയര്മാന് ഡോ. ടി.പി. ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു.
ഡയറക്ടര്‍ എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം ആമുഖ പ്രഭാഷണം നടത്തി. സിഇഒ മനോജ് രവി, വൈസ് പ്രസിഡന്റ് വി.സി. ജോര്‍ജ്കുട്ടി, സോണല്‍ മാനേജര്‍ പി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.രജതജൂബിലിയോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കും.