വി ഗാര്‍ഡിന് ഊര്‍ജ സംരക്ഷണ പുരസ്കാരം
Friday, February 14, 2025 4:11 AM IST
കൊച്ചി: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ സംരക്ഷണ പുരസ്കാരം. ഊര്‍ജ കാര്യക്ഷമതയുള്ള ഉത്പന്നങ്ങളുടെ പ്രമോട്ടര്‍മാര്‍ എന്ന വിഭാഗത്തിലാണ് പുരസ്കാരം.
മന്ത്രി കെ. കൃഷ്ണന്‍കുട്ടിയില്‍നിന്ന് സീനിയര്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിന്, സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ഊര്‍ജ വകുപ്പിനു കീഴിലുള്ള എനര്‍ജി മാനേജ്മെന്റ് സെന്ററാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.
ഊർജ സംരക്ഷണത്തിനുള്ള കന്പനിയുടെ ശ്രമങ്ങൾ തുടരുമെന്ന് വി ഗാര്‍ഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് ചിറ്റിലപ്പള്ളി പറഞ്ഞു.