‘ഇറ്റ്സ് യു ആന്‍ഡ് മീ’ ഇംഗ്ലീഷ് റാപ്പ് ഗാനം പുറത്തിറക്കി
Wednesday, February 12, 2025 11:21 PM IST
കൊച്ചി: ഫാ. ജോബിസ് സംവിധാനം ചെയ്ത് ക്രൈസ്തവ സന്യാസിനികള്‍ അഭിനയിച്ച ‘ഇറ്റ്സ് യു ആന്‍ഡ് മി’എന്ന ഇംഗ്ലീഷ് റാപ്പ് ഗാനം പുറത്തിറക്കി.
എസ്എംഎംഐ സന്യാസിനീസമൂഹാംഗങ്ങളാണു ഗാനത്തില്‍ അണിനിരക്കുന്നത്. അലന് ഷോജിയാണ് സംഗീതം.
വരികള്‍: വിഷ്ണു സുധന്, ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ശിവദാസാണ്. ക്രൈസ്തവ സന്യാസിനികളും പുരോഹിതരും അഭിനയിക്കുകയും ആലപിക്കുകയും ചെയ്തിട്ടുള്ള നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും കരോള്‍ ഗാനങ്ങളും നേരത്തെ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഒരു റാപ്പ് ഗാനം പുറത്തിറങ്ങുന്നത് ആദ്യമായിട്ടാണ്. ഗാനത്തിനു മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.